

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലേക്ക് തന്നെ ആകർഷിച്ച പ്രധാന ഘടകം എന്നത് ആ സിനിമയുടെ തിരക്കഥയെന്ന് നടൻ വിജയരാഘവൻ. ഒട്ടും ബോറടിക്കാതെ സിനിമയ്ക്കൊപ്പം പ്രേക്ഷകർ സഞ്ചരിക്കും വിധമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
'ഈ സിനിമയുടെ സ്ക്രിപ്റ്റ് തന്നെയാണ് എന്നെ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത്. ഇത് ഒരു നല്ല സിനിമയാണെന്ന് എനിക്ക് തോന്നി. ഇതിൽ അഭിനയിച്ചത് കൊണ്ട് പറയുകയല്ല, ചില തിരക്കഥകൾ വായിക്കുമ്പോൾ നമുക്ക് തോന്നും, ഇത് കൊള്ളാമെന്ന്. ചില സിനിമകളുടെ സെറ്റിൽ പോകുമ്പോഴായിരിക്കാം, അല്ലെങ്കിൽ മറ്റുചിലപ്പോൾ ഡബ്ബിങ് സമയത്താകാം ഈ സിനിമ കൊള്ളാമെന്ന് തോന്നുന്നത്. എന്നാൽ ഈ സിനിമയുടെ തിരക്കഥ വായിച്ചപ്പോൾ തന്നെ ഈ കഥയിൽ ഒരു വിശ്വാസം വന്നു. പ്രേക്ഷരെ ഒട്ടും ബോറടിപ്പിക്കില്ല. അവർ സിനിമയ്ക്കൊപ്പം സഞ്ചരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്,' വിജയരാഘവൻ പറഞ്ഞു.
സെപ്റ്റംബര്‍ 11നാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ തിയറ്ററുകളിൽ എത്തുന്നത്. ഇന്‍വെസ്റ്റിഗേറ്റിവ് ജോണറില്‍ ഒരുക്കിയ ചിത്രത്തിന്റെ വിതരണം സെന്‍ട്രല്‍ പിക്‌ചേര്‍സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിര്‍മാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ '. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.
ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ത്രില്ലര്‍ സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നത് പി എസ് സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്. 'ലോക' എന്ന സിനിമക്ക് ശേഷം ചമന്‍ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-മനോജ് കുമാര്‍ പി. ലൈന്‍ പ്രൊഡ്യൂസര്‍-ദീപക് രാജ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സനൂപ് ചങ്ങനാശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍ ജോസഫ് കെ തോമസ്. സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കടത്ത്. കലാസംവിധാനം മഹേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ബേബി പണിക്കര്‍. മേക്കപ്പ് അമല്‍ ചന്ദ്രന്‍. ആക്ഷന്‍ - കലൈ കിംഗ്സണ്‍. വസ്ത്രാലങ്കാരം - സമീറ സനീഷ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ പി ആര്‍ - ടാഗ് 360 ഡിഗ്രി. സ്റ്റില്‍സ് റിഷാജ് മുഹമ്മദ്. പബ്ലിസിറ്റി ഡിസൈന്‍ റോസ്റ്റഡ് പേപ്പര്‍. കോട്ടയം, തൃശൂര്‍, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷനുകള്‍.