Film Talks

മലയാള സിനിമ 520 കോടിയോളം നഷ്ടത്തില്‍, വര്‍ഷത്തില്‍ വിജയിക്കുന്നത് കഷ്ടിച്ച് പത്തോളം പടങ്ങളെന്ന് മാണി സി കാപ്പന്‍ 

THE CUE

മലയാള സിനിമാ വ്യവസായം 520 കോടിയോളം രൂപയുടെ നഷ്ടത്തിലാണ് കടന്നുപോകുന്നതെന്ന് നിര്‍മ്മാതാവും എം എല്‍ എയുമായ മാണി സി കാപ്പന്‍. വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സബ്മിഷനിലാണ് മാണി സി കാപ്പന്‍ ഇക്കാര്യം പറഞ്ഞത്. ഒരു വര്‍ഷം നൂറ്റമ്പതോളം സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ കഷ്ടിച്ച് പത്തോളം പടങ്ങളാണ് ലാഭത്തിലാകുന്നത്. പത്തെണ്ണം മുതലും കിട്ടുന്നുണ്ട്. നാല് കോടി രൂപാ ഒരു സിനിമയുടെ ആവറേജ് മുടക്കുമുതല്‍ കണക്കാക്കിയാല്‍ മലയാള സിനിമ 520 കോടിയോളം നഷ്ടത്തിലാണെന്നും കാപ്പന്‍. ജി എസ് ടിക്ക് പിന്നാലെ വിനോദ നികുതി വന്നതോടെ എരന്ന് തിന്നുന്നവരെ തുരന്ന് തിന്നുന്ന അവസ്ഥയാണ് ഇത്. ഇതിന് മാറ്റം ഉണ്ടാകണം. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച്് ജിഎസ്ടി മാത്രം ഈടാക്കി വിനോദ നികുതി ഒഴിവാക്കമെന്നായിരുന്നു മാണി സി കാപ്പന്റെ അഭ്യര്‍ത്ഥന.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ നികുതി ഇളവ് നല്‍കാനാകില്ലെന്നും വിനോദ നികുതിയുടെ കാര്യത്തില്‍ ചലച്ചിത്ര സംഘടനാ പ്രതിനിധികളുമായി നേരത്തെ ധാരണയിലെത്തിയതാണെന്നുമായിരുന്നു ധനമന്ത്രിയുടെ മറുപടി.

ജിഎസ്ടിക്ക് പുറമേ സിനിമാ ടിക്കറ്റില്‍ നിന്ന് വിനോദ നികുതി ഈടാക്കുന്നതിനെതിരെ ചലച്ചിത്രമേഖല സംയുക്തമായി സമരത്തിലേക്ക് നീങ്ങുകയാണ്. നവംബര്‍ 14ന് ഷൂട്ടിംഗും സിനിമാ പ്രദര്‍ശനവും നിര്‍ത്തിവച്ച് സിനിമാ ബന്ദ് നടത്താണ് സംയുക്ത സംഘടനകളുടെ യോഗത്തില്‍ തീരുമാനം. ചലച്ചിത്ര വ്യവസായത്തോട് സംസ്ഥാന സര്‍ക്കാര്‍ അനീതി കാണിക്കുകയാണെന്നും വിനോദ നികുതി ചലച്ചിത്ര മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്നും സംഘടനകള്‍ പറയുന്നു. ചലച്ചിത്ര മേഖലയിലെ എല്ലാ സംഘടനകളുടെയും സഹകരണത്തോടെയാണ് സിനിമാ ബന്ദ് എന്ന് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് ദ ക്യുവിനോട് പ്രതികരിച്ചു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

SCROLL FOR NEXT