Film Talks

ഇക്ക ചെറുപ്പമായെന്ന് പിള്ളേരൊക്കെ പറഞ്ഞു, മേക്ക് ഓവര്‍ ഫോട്ടോഷൂട്ടിനെക്കുറിച്ച് മാമുക്കോയ

മാമുക്കോയ അവതരിപ്പിച്ച പഴയകാല സിനികമളിലെ മാസ് കൗണ്ടര്‍ ഡയലോഗുകള്‍ ലോക്ക് ഡൗണ്‍ തുടക്കത്തില്‍ തഗ് ലൈഫ് ടാഗ് ലൈനൊപ്പം വ്യാപകമായി ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മാമുക്കോയയുടെ സ്റ്റൈലിഷ് ഫോട്ടോ ഷൂട്ട് ആണ് വൈറല്‍ ആയിരിക്കുന്നത്. സിനിമക്ക് പുറത്ത് വെള്ള മുണ്ടിലും ഷര്‍ട്ടിലുമായി കണ്ടിരുന്ന മാമുക്കോയ കൂളിംഗ് ഗ്ലാസും കോട്ടും സ്യൂട്ടുമിട്ടാണ് പുതിയ ലുക്കിലെത്തിയത്. ഏത് സിനിമക്ക് വേണ്ടിയാണ് മാമുക്കോയയുടെ മേക്ക്് ഓവര്‍ എന്ന് ചിലരെങ്കിലും അന്വേഷിക്കുകയും ചെയ്തു. എന്തായിരുന്നു ഫോട്ടോ ഷൂട്ടിനുള്ള കാരണമെന്ന് ചോദിച്ചാല്‍ എന്തായാലും സംഭവം ജോറായില്ലേ എന്നാണ് മാമുക്കോയയുടെ മറുപടി.

ഇത് മറ്റൊരു മാമുക്കോയ ആണെന്ന് കൂട്ടിക്കോ. ഒരു യൂടൂബ് ചാനലിന് വേണ്ടി ചെയ്തതാണ്. മേക്കപ്പും ഡ്രസുമൊക്ക ഇട്ട് ഇറങ്ങിവന്ന എന്നെ കണ്ടപ്പോള്‍ ആ പിള്ളേരൊക്കെ പറഞ്ഞു ഇക്ക ചെറുപ്പമായെന്ന്. പിന്നെ കാറിലൊക്കെ ചാരിനിര്‍ത്തിയും അതില്‍ കാണുന്നതുപോലെയൊക്കെ പോസ് ചെയ്യിച്ചുമൊക്കെ അവര്‍ ഫോട്ടോയെടുത്തു. അവര്‍ പറഞ്ഞതുപോലെ ഞാന്‍ ചെയ്‌തെന്നേയുള്ളു. അവര്‍ക്കും സന്തോഷം ,കാണുന്ന നിങ്ങള്‍ക്കും സന്തോഷം, അത് കാണുമ്പോള്‍ എനിക്കും സന്തോഷം. പേരക്കുട്ടികളൊക്കെ അവരേക്കാള്‍ ചെറുപ്പക്കാരനായി താനെന്ന് പറഞ്ഞപ്പോഴും സന്തോഷം തോന്നിയെന്നും മാമുക്കോയ ദ ക്യു'വിനോട്.

കോഴിക്കോട്ടെ റെയിന്‍ബോ മീഡിയക്ക് വേണ്ടി ശരത് ആലിന്‍തറയാണ് മാമുക്കോയയുടെ മേക്ക് ഓവര്‍ ഫോട്ടോഷൂട്ട് നടത്തിയത്.

rainbow media

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT