Film Talks

മമ്മൂട്ടിയോടൊപ്പം വീണ്ടും, രണ്ട് പ്രൊജക്ടുകളിൽ ഒന്ന് സാറാ ജോസഫിന്റെ 'ആളോഹരി ആനന്ദ'മെന്ന് ശ്യാമപ്രസാദ്

മമ്മൂട്ടിയോടൊപ്പം ഉടനെ ചെയ്യാൻ തീരുമാനിച്ചിരുന്ന രണ്ട് പ്രൊജക്ടുകളിൽ ഒന്ന് സാറാ ജോസഫിന്റെ 'ആളോഹരി ആനന്ദം' ആണെന്ന് സംവിധായകൻ ശ്യാമപ്രസാദ്. മമ്മൂട്ടിയോടൊപ്പം വീണ്ടുമൊരു സിനിമ ചെയ്യുമ്പോൾ 'ഒരേ കടൽ' പോലെ അല്ലാതെ വ്യത്യാസമായി ചെയ്യുക എന്നതാണ് മുന്നിലുളള ചലഞ്ച് എന്നും ശ്യാമപ്രസാദ് ദ ക്യുവിനോട് പറഞ്ഞു.

'വായിച്ചിട്ടുളളവർക്ക് മനസിലാകും, വളരെ ശക്തമായ പ്രമേയമുളള കഥയാണ് സാറാ ജോസഫിന്റെ ആളോഹരി ആനന്ദം. ഉടനെ ചെയ്യാൻ വെച്ചിരിക്കുന്ന രണ്ട് പ്രൊജക്ടുകളിൽ ഒന്ന് അതാണ്. മമ്മൂട്ടി ആയിരിക്കും പ്രധാനവേഷത്തിൽ. അതാണോ ആദ്യം നടക്കുക എന്നതിൽ തീരുമാനമായിട്ടില്ല. ജൂണിന് ശേഷമാണ് ചിത്രീകരണം തുടങ്ങാൻ സാധ്യത', തന്റെ മനസില്‍ ഏറ്റവും അടുത്ത് നില്‍ക്കുന്ന പ്രൊജക്ടാണ് ചെയ്യാനിരിക്കുന്നതെന്നും മൂന്ന് വര്‍ഷത്തോളമായി തിരക്കഥാ രചനയിൽ ആയിരുന്നെന്നും കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്ന പ്രൊജറ്റ് ലോഞ്ചിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച് മുഹമ്മദ് നിര്‍മ്മിക്കുന്ന രണ്ട് സിനിമകളുടെ സംവിധായകരായ അജയ് വാസുദേവ്, ശ്യാമ പ്രസാദ് എന്നിവരുടെ ചിത്രങ്ങളാണ് ചടങ്ങിൽ പ്രഖ്യാപിച്ചത്. രണ്ട് ചിത്രങ്ങളിലും മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല.

ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാന വേഷത്തിലെത്തി 2007-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'ഒരേ കടൽ'. മീര ജാസ്മിൻ, നരേൻ, രമ്യ കൃഷ്ണൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രം ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1998ൽ 'കല്ലുകൊണ്ടൊരു പെണ്ണ്' ആയിരുന്നു ശ്യാമപ്രസാദ് ആദ്യമായി സംവിധായകനം ചെയ്ത ചിത്രം.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

SCROLL FOR NEXT