Film Talks

'ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം'; മമ്മൂട്ടിയുടെ ശബ്ദത്തിൽ കോവിഡ് സന്ദേശം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നടൻ മമ്മൂട്ടിയുടെ ശബ്ദത്തില്‍ കൊവിഡ് സന്ദേശം. ക്ഷമയാണ് ഏറ്റവും വലിയ ആയുധമെന്നും ചെറിയ തെറ്റുകൾ ശത്രുവിന് വലിയ അവസരങ്ങൾ നൽകുമെന്നും താരം ഓർമ്മിപ്പിക്കുന്നു. വിശ്രമമില്ലാതെ പരിശ്രമിക്കുന്ന കൊവിഡ് മുന്നണി പോരാളികൾക്ക് വേണ്ടി ഓരോ നിർദ്ദേശങ്ങളും അനുസരിക്കാമെന്നും മമ്മൂട്ടി പറയുന്നു.

മമ്മൂട്ടിയുടെ വാക്കുകൾ

ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ കൊറോണയെ. വിശ്രമം ഇല്ലാതെ പരിശ്രമിക്കുന്ന യോദ്ധാക്കൾക്ക് വേണ്ടി നമുക്ക് വേണ്ടി അനുസരിക്കാം ഓരോ നിർദേശവും. ചെറിയ തെറ്റുകൾ ശത്രുവിന് വലിയ അവസരങ്ങൾ നൽകും. ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം.

മമ്മൂട്ടിയുടെ കോവിഡ് സന്ദേശം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു. സിനിമ മേഖലയിൽ നിന്നും പുറത്തുമുള്ള നിരവധിപേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT