Film Talks

ഒരു കോസ്റ്റ്യൂമിന്റെ ചിലവ് പതിനഞ്ച് ലക്ഷം, കമലഹാസന്റെ 'ഇന്ത്യൻ 2' വെല്ലുവിളി നിറഞ്ഞതെന്ന് കോസ്റ്റ്യൂമർ എസ് ബി സതീശൻ

കമലഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2'നായി ഒരുക്കിയത് പതിനഞ്ച് ലക്ഷം രൂപയുടെ കോസ്റ്റ്യൂം. മലയാളിയായ എസ് ബി സതീശൻ ആണ് ഇന്ത്യൻ 2നായി കോസ്റ്റ്യൂംസ് ഒരുക്കിയിരിക്കുന്നത്. ശങ്കറിന്റെ ആവശ്യപ്രകാരമുളള വസ്ത്രം ചെയ്തെടുക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും ഒരു കോസ്റ്റ്യൂമിന് ഏകദേശം പതിനഞ്ച് ലക്ഷം രൂപയോട് അടുപ്പിച്ച് വില വരുമെന്നും കോസ്റ്റ്യൂമർ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ 2. 22 വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നത്. കാജൽ അഗർവാളാണ് നായിക.

വളരെ ചലഞ്ചിംഗായിട്ടുള്ള കോസ്റ്റ്യൂംസ് ആയിരുന്നു ഇന്ത്യൻ 2നായി ചെയ്യേണ്ടിവന്നത്. ഏകദേശം പതിനഞ്ച് ലക്ഷം രൂപയോട് അടുപ്പിച്ച് ഒരു കോസ്റ്റ്യൂമിന് വില വരും. ശങ്കർ സാറിന്റെ പടത്തിൽ കോസ്റ്റ്യൂം ചെയ്യുക എന്നത് എന്റെ വലിയൊരു ആ​ഗ്രഹമായിരുന്നു. അദ്ദേഹം ഒരു ടെക്നീഷ്യന് തരുന്ന ഫ്രീഡം, അത് വളരെ വലുതാണ്. കോസ്റ്റ്യൂം എപ്പോൾ ശരിയാകുമെന്നൊക്കെ നമ്മളോട് ചോദിച്ചതിന് ശേഷമാണ് അദ്ദേഹം ബാക്കിയുള്ള കാര്യങ്ങൾ പ്രൊഡക്ഷനിലൊക്കെ പറയുന്നത്. ഇന്ത്യയിലെ തന്നെ പല ഭാഗത്തും പോയിട്ടാണ് ഓരോ ഡ്രസും ഡിസൈൻ ചെയ്തത്. എനിക്ക് പരിചയമില്ലാത്ത ഏരിയയിലൂടെയാണ് പോകുന്നത്, ഉറപ്പായിട്ടും ആർട്ടിസ്റ്റിന് പറ്റിയ രീതിയിൽ ചെയ്തു തരുമെന്ന് ഞാൻ ശങ്കർ സാറിനോട് പറഞ്ഞിരുന്നു. പക്ഷേ സമയം വേണമെന്നും ആവശ്യപ്പെട്ടു. അപ്പോൾ സാർ പറഞ്ഞു അങ്ങനെയൊരു ധൈര്യമുണ്ടെങ്കിൽ ചെയ്‌തോളൂ എന്ന്. മിനിയേച്ചർ കാണിക്കാവോ എന്ന് ചോദിച്ചു. കാണിച്ചോപ്പോൾ ഓകെ പറഞ്ഞു. പഴയ കാലഘട്ടത്തിന്റെ കോസ്റ്റ്യൂമാണ് ഞാൻ ചെയ്യുന്നത്. കമൽ സാറൊക്കെ പേഴ്‌സണൽ കോസ്റ്റ്യൂം ഡിസൈനറെ വച്ച് ഡ്രസ് ഡിസൈൻ ചെയ്യുന്നയാളാണ്. നമ്മൾ ചെയ്യുന്ന കോസ്റ്റിയൂം അദ്ദേഹം ഇടുന്നത് നമ്മുടെ ഭാഗ്യമാണ്. അദ്ദേഹം ഇങ്ങനെ ചെയ്യുന്നത് ആദ്യമാണെന്ന് തോന്നുന്നു.'- എസ് ബി സതീശൻ പറയുന്നു.

ആദ്യഭാഗത്തിൽ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെടുമുടി വേണുവും രണ്ടാം ഭാ​ഗത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. ആർ രത്നവേലു ഛായാഗ്രഹണവും എ ശ്രീകർ പ്രസാദ് എഡിറ്റിം​ഗും നിർവ്വഹിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ അല്ലിരാജ സുബാഷ്കരൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT