'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

ഗുരുവായൂരമ്പല നടയിലിനെ ഒരു കോമഡി എന്റർടൈനർ എന്ന് പറയുന്നതിനേക്കാൾ ഒരു വെഡ്‌ഡിങ് എന്റർടൈനർ എന്ന് പറയുന്നതാകും നല്ലത്. നമുക്ക് പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റുന്നൊരു കഥയിലോ സിനിമയിലോ കേട്ടിട്ടില്ലാത്തൊരു സാധനമാണ് ഈ സിനിമയുടെ ഫൗണ്ടേഷനെന്നും നടൻ പൃഥ്വിരാജ് സുകുമാരൻ. സ്ക്രിപ്റ്റ് കേട്ടപ്പോഴും സിനിമ കണ്ടപ്പോഴും എന്നെ ചിരിപ്പിച്ച ഒരുപാട് മുഹൂർത്തങ്ങളുണ്ട്. ചിരി മാത്രമല്ല കുറെ ആശയ കുഴപ്പങ്ങളും സിനിമയിലുണ്ട്. ഒരു കോമഡി എന്റർടൈനർ എന്ന് പറയുമ്പോൾ നമ്മുടെ സിനിമാസ്വാദന പാരമ്പര്യം വച്ച് വളരെ പെട്ടെന്ന് നമ്മൾ അസോസിയേറ്റ് ചെയ്യുന്ന സിനിമകൾ ഉണ്ടാകും അത്തരമൊരു സിനിമയാണോ ഗുരുവായൂരമ്പല നടയിൽ എന്ന് തനിക്ക് പൂർണമായി ഉറപ്പില്ലെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് പറഞ്ഞത് :

ഒരു കോമഡി എന്റർടൈനർ എന്ന് പറയുമ്പോൾ നമ്മുടെ സിനിമാസ്വാദന പാരമ്പര്യം വച്ച് വളരെ പെട്ടെന്ന് നമ്മൾ അസോസിയേറ്റ് ചെയ്യുന്ന സിനിമകൾ ഉണ്ടാകും അത്തരമൊരു സിനിമയാണോ ഗുരുവായൂരമ്പല നടയിൽ എന്ന് എനിക്ക് പൂർണമായി ഉറപ്പില്ല. സ്ക്രിപ്റ്റ് കേട്ടപ്പോഴും സിനിമ കണ്ടപ്പോഴും എന്നെ ചിരിപ്പിച്ച ഒരുപാട് മുഹൂർത്തങ്ങളുണ്ട്. ചിരി മാത്രമല്ല കുറെ ആശയ കുഴപ്പങ്ങളും സിനിമയിലുണ്ട്. ഒരു കുടുംബത്തിൽ ഒരു കല്യാണം നടക്കുമ്പോഴാണല്ലോ കുഴപ്പങ്ങളും പ്രശ്നങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാകാൻ സാധ്യതയുള്ളൊരു അന്തരീക്ഷം. നമുക്ക് പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റുന്നൊരു കഥയിലോ സിനിമയിലോ കേട്ടിട്ടില്ലാത്തൊരു സാധനമാണ് ഈ സിനിമയുടെ ഫൗണ്ടേഷൻ. അതിലെ കഥാപാത്രങ്ങൾക്കിടയിലൂടെ എങ്ങനെ കഥ വികസിച്ച് പോകുന്നു എന്നതാണ് ഈ സിനിമ. ഒരു കോമഡി എന്റർടൈനർ എന്ന് പറയുന്നതിനേക്കാൾ ഒരു വെഡിങ് എന്റർടൈനർ എന്ന് പറയുന്നതാകും നല്ലത്.

നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, യോഗി ബാബു, സിജു സണ്ണി, ജോമോൻ ജ്യോതിർ, സാഫ്ബോയ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും ഇ4 എന്റര്‍ട്ടെയിന്‍മെന്റിന്റേയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം മെയ് 16 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in