Film Talks

'സൗത്ത് ഇന്ത്യയില്‍ കോഴിക്ക് കളറടിക്കാന്‍ മദനനെ പോലെ വേറാരുമില്ല' ; സുരാജിൻ്റെ കോമഡി എന്റര്‍ടെയ്‌നര്‍ 'മദനോത്സം' ട്രെയ്‌ലര്‍

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. കാസര്‍ഗോഡന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ സൂപ്പര്‍ ഹിറ്റായ ന്നാ താന്‍ കേസ് കൊട് എന്ന സിനിമക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

ഇ സന്തോഷ് കുമാറിൻ്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മദനന്‍ എന്ന കോഴിക്ക് നിറം മുക്കുന്നയാളായി സുരാജ് വേഷമിടുന്നു. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കുമെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു

അജിത് വിനായക ഫിലിംസിൻ്റെ ബാനറില്‍ വിനായക അജിതാണ് ചിത്രത്തിന്റെ നിര്‍മാതാവ്. നാടന്‍ പശ്ചാത്തലത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഹ്യൂമര്‍ റോളാണ് ടീസറില്‍ കാണാനാകുന്നത്. വിഷു റിലീസാണ് ചിത്രം. വളരെ നാളുകള്‍ക്കു ശേഷമായിരിക്കും മുഴുനീള കോമഡിചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി സുരാജ് എത്തുന്നത്. ബാബു ആൻ്റണിയും ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍,ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന റോളുകളിലുണ്ട്. വിഷു റിലീസ് ആയിയാണ് ചിത്രം എത്തുന്നത്.

ഛായാഗ്രഹണം : ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ജെയ്.കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍: കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം : ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം: മെല്‍വി.ജെ, മേക്കപ്പ്: ആര്‍.ജി.വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍: അഭിലാഷ് എം.യു, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍: അറപ്പിരി വരയന്‍, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT