Film Talks

'നിങ്ങളുടെ നേതാവിന്റെ ഫോട്ടോഷൂട്ട് സ്ട്രാറ്റജി ദയവായി പരീക്ഷിക്കാതിരിക്കൂ', വാഹനാപകടം തിരക്കഥയെന്ന് ആരോപണം, പ്രതികരണവുമായി ഖുശ്ബു

വാഹനാപകടം സ്വയം മെനഞ്ഞെടുത്ത തിരക്കഥയെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. കഴിഞ്ഞ ദിവസം ഖുശ്ബുവിന്റെ പേരിൽ പ്രചരിച്ച അപകടവാർത്ത കെട്ടിച്ചമച്ചതാണെന്ന് ട്വിറ്ററിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഖുശ്ബുവിന്റെ പ്രതികരണം. അപകടം പറ്റിയ കാറിനുളളിൽ ഒരേ സമയം മുൻസീറ്റിലും പിൻസീറ്റിലും ഖുശ്ബുവിനെ കണ്ടു എന്നും ഖുഷ്ബു നല്ല നടിയാണെന്നുമായിരുന്നു ആരോപണങ്ങളിൽ പറഞ്ഞിരുന്നത്. നിങ്ങളുടെ നേതാവിനെ പോലെ ഫോട്ടോഷൂട്ട് സ്ട്രാറ്റജി ദയവായി പരീക്ഷിക്കാതിരിക്കൂ എന്നായിരുന്നു അപകടവാർത്തയോട് ആളുകളുടെ പ്രതികരണം.

എന്നാൽ ആരോപണങ്ങളോടൊപ്പം ഷെയർ ചെയ്യപ്പെടുന്ന ചിത്രത്തിൽ മുൻസീറ്റിൽ ഇരിക്കുന്നത് താനല്ലെന്ന് ഖുശ്ബു പറയുന്നു. വിഡ്ഢി എപ്പോഴും വിഡ്ഢിയായിരിക്കും. നിങ്ങളുടെ ബുദ്ധിയും കാഴ്ചയും ഒരുപോലെ നഷ്ടമായോ?, ഫോട്ടോ എടുക്കാനായി പിൻസീറ്റിലേയ്ക്ക് സ്ഥലം മാറി ഇരുന്നതല്ലെന്നും സൂക്ഷിച്ചു നോക്കിയാൽ രണ്ടും രണ്ട് വ്യക്തികളാണെന്ന് മനസിലാക്കാമെന്നുമായിരുന്നു ഖുശ്ബുവിന്റെ മറുപടി. അടുത്ത ആരോപണവുമായി വരുമ്പോഴെങ്കിലും ഉപയോ​ഗിക്കാതിരിക്കുന്ന തലച്ചോറ് ഒന്ന് ഉപയോ​ഗിച്ചിട്ട് സംസാരിക്കൂ എന്നും താരത്തിന്റെ കുറിപ്പിൽ പറയുന്നു.

ടാങ്കര്‍ കാറില്‍ ഇടിച്ചുകയറിയായിരുന്നു അപകടമുണ്ടായത്. കാറിന്റെ പിൻവശത്തായിരുന്നു കൂടുതൽ ആഘാതമേറ്റത്. ഗൂഡല്ലൂരില്‍ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു അപകടം. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായും ഖുശ്ബു അറിയിച്ചിരുന്നു.

kushbu reacts to the gossips on twitter

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

ജേക്‌സ് ബിജോയ്‌യുടെ സംഗീതം; മോളിവുഡ് ടൈംസിലെ അദ്രി ജോ പാടിയ 'ഗോട്ട്' സോങ്

റെട്രോ, ഹൊറർ വൈബിൽ ഒരു ഫൺ ജേർണി; മികച്ച പ്രതികരണം നേടി 'കറക്കം'

1912ൽ കേരളത്തിലെ ഒരു സ്കൂളിൽ തുടങ്ങി, ഇന്ന് നയപ്രഖ്യാപനത്തിൽ; ആർത്തവ അവധി നയമാകുമ്പോൾ

SCROLL FOR NEXT