Film Talks

ഞാനല്ല വേറാര് ചെയ്തിരുന്നെങ്കിലും സുധി അയാളിലൂടെ നിലനിന്നുപോയേനെ, കുഞ്ചാക്കോ ബോബന്‍

അനിയത്തിപ്രാവ് സിനിമയിലൂടെ ഫാസില്‍ ആണ് കുഞ്ചാക്കോ ബോബനെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. മലയാളത്തില്‍ ദീര്‍ഘകാലം റൊമാന്റിക് ഹീറോ ഇമേജില്‍ നിലയുറപ്പിക്കാനായ താരം കൂടിയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവിലെ സുധി ആര് ചെയ്താലും മികച്ചതാകുമായിരുന്ന കഥാപാത്രമായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍.

അനിയത്തിപ്രാവിലെ സുധിയും അരങ്ങേറ്റവും

അത് ആ സിനിമയുടെ തിരക്കഥയിലുള്ള വിശ്വാസം തന്നെയായിരിക്കും. ആര് ചെയ്താലും അത് ഓക്കെ ആകും. എനിക്ക് കിട്ടിയത് എന്റെ ഭാഗ്യമാണ്. ഞാനല്ല വേറാര് ചെയ്തിരുന്നെങ്കിലും സുധി അയാളിലൂടെ നിലനിന്നുപോയേനെ. പാച്ചിക്കയുടെ ഭാര്യ റോസി ആന്റിയാണ് എന്നെ സജസ്റ്റ് ചെയ്യുന്നത്. എനിക്ക് തീരെ താല്പര്യമില്ലായിരുന്നു. പിന്നീട് ഓഡിഷന് പോകുന്നില്ല എന്നൊക്കെ പറഞ്ഞാണ് ഞാനിരുന്നത്. എന്റെ ഒരു കൂട്ടുകാരനാണ് വന്നുപറയുന്നത്, നീ അഹങ്കാരിയാണ്. നിനക്കിത്രയും വലിയൊരു അവസരം കിട്ടിയിട്ട് പോകാതിരിക്കുന്നു. എത്രയോ പേര് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അവന്‍ അന്ന് അങ്ങനെ പറഞ്ഞതുകൊണ്ടുമാത്രം ചുമ്മാ പോയെന്നെ ഉള്ളു. ഓഡിഷന്‍ നടത്തി. നല്ല ബോറായിട്ടാണ് ഞാന്‍ ചെയ്തത്. അന്ന് ഞാനുറപ്പിച്ചു എനിക്ക് കിട്ടില്ല എന്ന്. അപ്പോഴും ഞാന്‍ ഹാപ്പിയാണ്. എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷെ പാച്ചിക്ക വന്നുപറഞ്ഞു ഓക്കെയാണ്. നമുക്ക് തുടങ്ങാം. അങ്ങനെയാണ് അതിലേക്ക് പോകുന്നത്.

അഞ്ചാം പാതിര റിലീസിന് മുമ്പ് ദ ക്യു ഷോ ടൈമിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞത്.

'ലോ ആൻഡ് ഓർഡർ' നാളെ മുതൽ തിയറ്ററുകളിൽ

അഭിനയം തൊണ്ടിമുതലും ദൃക്‌സാക്ഷിയും തന്ന കോണ്‍ഫിഡന്‍സ് | SRIKANT MURALI INTERVIEW

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ; "ദി തേർഡ് മർഡർ" ഒക്ടോബർ 2ന്

റീൽസ് ഭരിക്കാൻ പോകുന്ന അടുത്ത ഐറ്റം; രസകരമായ കല്യാണ വൈബിൽ 'ധൂമകേതു'വിലെ 'അനുരാഗ രൂപവതി' ഗാനം

മാധ്യമത്തിലെ പ്രതിസന്ധി ഞങ്ങളെക്കൂടി ബോധ്യപ്പെടുത്തണം | Madhyamam Journalists Interview

SCROLL FOR NEXT