Film Talks

റിലീസിന്റെ 42 ദിവസം കഴിഞ്ഞ് മതി ഒ.ടി.ടി, തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്നും ഫിലിം ചേംബര്‍

കൊവിഡ് വ്യാപനം തീവ്രതയിലെത്തിയ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുന്നത് ഉചിതമല്ലെന്ന് ഫിലിം ചേംബര്‍. തിയറ്ററുകളില്‍ റിലീസ് ആലോചിക്കുന്ന സിനിമകള്‍ 42 ദിവസം കഴിയാതെ ഒടിടി റിലീസിന് നല്‍കരുതെന്നും ചേംബര്‍ യോഗത്തില്‍ തീരുമാനം.

ഓഗസ്റ്റ് ഒന്ന് മുതല്‍ ഫിലിം ചേംബര്‍ പ്രവേശന ഫീസ് 40 ശതമാനം കുറക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. കൊവിഡ് സാഹചര്യത്തില്‍ സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ അടിയന്തര പാക്കേജിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയതായും സംഘടന.

ഓഗസ്റ്റില്‍ നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫിലിം ചേംബറിന്റെ പ്രതികരണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കേരളത്തില്‍ തിയറ്ററുകള്‍ തുറന്നാല്‍ പ്രേക്ഷക പ്രതികരണം മോശമായിരിക്കുമെന്നും ചേംബര്‍ വിലയിരുത്തുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT