Film Talks

'കുസൃതി'യെന്ന് വെച്ചോളാൻ അച്ഛൻ പറഞ്ഞു, ആ പേരാണ് എന്റെ പാസ്പോർട്ടിലും ഉള്ളത്; കനി കുസൃതി

കുസൃതി എന്ന പേര് വന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി കനി കുസൃതി. സ്കൂൾ പ്രവേശന സമയത്ത് പേരിനൊപ്പം ജാതിയോ മതമോ പരാമർശിക്കാൻ എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചില്ല. എന്നാൽ അധ്യാപകർ അതിന് വേണ്ടി നിർബന്ധിച്ചുകൊണ്ടിരുന്നു. അച്ഛന്റെ പേരായ മൈത്രേയൻ സെക്കൻഡ് നെയിം ആയി കൊടുക്കുവാൻ അവർ ആഗ്രഹിച്ചിരുന്നു. എന്നാൽ സെക്കൻഡ് നെയിം വേണ്ടന്ന തീരുമാനത്തിൽ അമ്മ ജയശ്രീ ഉറച്ച് നിന്നു. അങ്ങനെ സെക്കൻഡ് നെയിം 'കെ' എന്നാക്കി പ്രശ്നം പരിഹരിച്ചു. എന്നാൽ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ സെക്കൻഡ് നെയിം വേണമെന്ന ആവശ്യം വീണ്ടും ഉയർന്നു. സെക്കൻഡ് നെയിം ഇത്ര വലിയൊരു പ്രശ്നമാക്കുന്നതിൽ ഞാൻ വല്ലാതെ അസ്വസ്ഥയായി. അങ്ങനെ കുസൃതിയെന്ന് വെച്ചോളാൻ അച്ഛൻ പറഞ്ഞു. എന്റെ നിർബന്ധം കാരണം അച്ഛന്റെ ചിന്തയിൽ വന്ന ആ പേരാണ് ഇപ്പോൾ എന്റെ പാസ്പോർട്ടിലും ഉള്ളതെന്ന് കനി പറഞ്ഞു. റെഡിഫ് ഡോട്ട് കോമുമായുള്ള അഭിമുഖത്തിലാണ് പേരിന് പിന്നിലെ കഥയെക്കുറിച്ച് കനി പറഞ്ഞത്.

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയാണ് അവസാനമായി റിലീസ് ചെയ്ത കനിയുടെ മലയാള സിനിമ. സിനിമയിലെ ഖദീജ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കനി സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഹിന്ദിയില്‍ രണ്ട് സീരീസില്‍ താരം അഭിനയിച്ചു. രാധിക ആപ്‌തേ കേന്ദ്ര കഥാപാത്രമായ ഓകെ കംപ്യൂട്ടറാണ് ഒരു സീരീസ്. ഹോട്ട്‌സ്റ്റാറിലായിരുന്നു സീരീസ് റിലീസ് ചെയ്തത്. ഹുമാ ഖുറേഷി കേന്ദ്ര കഥാപാത്രമായ മഹാറാണിയിലും കനി പ്രധാന വേഷം അവതരിപ്പിച്ചു. സോണി പ്ലസിലാണ് സീരീസ് റിലീസ് ചെയ്തിരിക്കുന്നത്.

കനി അഭിമുഖത്തിൽ പറഞ്ഞത്

സ്കൂൾ പ്രവേശന സമയത്ത് പേരിനൊപ്പം ജാതിയോ മതമോ പരാമർശിക്കാൻ എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചില്ല. എന്നാൽ അധ്യാപകർ അതിന് വേണ്ടി നിർബന്ധിച്ചുകൊണ്ടിരുന്നു. ഇതെന്താ വാലും തലയുമൊന്നുമില്ല എന്നായിരുന്നു എന്റെ പേര് കേട്ടപ്പോൾ അധ്യാപകർ ചോദിച്ചത്. എന്റെ അച്ഛന്റെ പേരായ മൈത്രേയൻ സെക്കൻഡ് നെയിം ആയി കൊടുക്കുവാൻ അവർ ആഗ്രഹിച്ചിരുന്നു. എന്നാൽ സെക്കൻഡ് നെയിം വേണ്ടന്ന തീരുമാനത്തിൽ അമ്മ ജയശ്രീ ഉറച്ച് നിന്നു. അങ്ങനെ സെക്കൻഡ് നെയിം 'കെ' എന്നാക്കി പ്രശ്നം പരിഹരിച്ചു. സ്‌കൂൾ പഠനകാലത്ത് കനി അഥവാ കനി.കെ എന്നായിരുന്നു ഞാൻ അറിയപ്പെട്ടിരുന്നത്. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ സെക്കൻഡ് നെയിം വേണമെന്ന ആവശ്യം വീണ്ടും ഉയർന്നു. അച്ഛനും അമ്മയുമായി ഈ വിഷയത്തെ കുറിച്ച് ഞാൻ സംസാരിച്ചു. കള്ളിയെന്നോ, കഴുതയെന്നോ, കുണ്ടാമണ്ടിയെന്നോ പേരിടാൻ അച്ഛൻ കളിയാക്കി പറഞ്ഞു. സെക്കൻഡ് നെയിം ഇത്ര വലിയൊരു പ്രശ്നമാക്കുന്നതിൽ ഞാൻ വല്ലാതെ അസ്വസ്ഥയായി. അങ്ങനെ കുസൃതിയെന്ന് വെച്ചോളാൻ അച്ഛൻ പറഞ്ഞു. എന്റെ നിർബന്ധം കാരണം അച്ഛന്റെ ചിന്തയിൽ വന്ന ആ പേരാണ് ഇപ്പോൾ എന്റെ പാസ്പോർട്ടിലും ഉള്ളത്. ഇപ്പോൾ ഏതെങ്കിലും സർക്കാർ ഓഫീസിൽ പോകുമ്പോൾ ' അയ്യോ മോളെ ശരിക്കുമുള്ള പേരാണോ കുസൃതി' എന്നവർ ചോദിക്കും. പിന്നീട് ഞാനുമായി പെട്ടന്ന് സൗഹൃദത്തിലാകും. ഞാൻ വിദേശത്ത് പഠിക്കുവാൻ പോയപ്പോൾ 'മിസ്സ് കുസൃതി' എന്നായിരുന്നു എല്ലവരും എന്നെ വിളിച്ചിരുന്നത്. ആ പേരിനോട് എനിക്ക് അപ്പോഴൊന്നും അത്ര കണക്ഷൻ തോന്നിയിരുന്നില്ല. ഇപ്പോൾ കനി കുസൃതിയെന്നാണ് ഞാൻ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. കുസൃതി ചേച്ചിയെന്ന് വിളിക്കുന്നവർ എന്നോട് സംസാരിക്കുവാനുള്ള താത്‌പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് മനസ്സിലായി. സമീപ കാലത്താണ് ആ പേരുമായി എനിക്കൊരു കണക്ഷൻ ഫീൽ ചെയ്‌തത്.

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT