Film Talks

ദിലീഷും ശ്യാമും മികവുള്ള സിനിമകൾ ചെയ്യുന്നു, എന്നാൽ ജോണറുകൾ ആവർത്തനമാകുന്നുവെന്ന് കനി കുസൃതി

ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമകൾ അഭിനന്ദനം അർഹിക്കുന്നതാണെന്ന് നടി കനി കുസൃതി. ദിലീഷും ശ്യാമും മികവുള്ള സിനിമകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവരുടെ സിനിമകളിലെ ജോണറുകൾ ആവർത്തിച്ചുക്കൊണ്ടിരിക്കുന്നു. ശ്യാമിന്റെ എഴുത്ത് വളരെ മനോഹരമാണ്. എന്നാൽ എല്ലാവരും ഒരേ കാര്യം തന്നെ ചെയ്യാൻ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് റെഡിഫ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ കനി പറഞ്ഞു.

കനി കുസൃതി പറഞ്ഞത്

ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ, ഒരു പരിധിവരെ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ സിനിമകൾ അഭിനന്ദനം അർഹിക്കുന്നുണ്ട്. ദിലീഷും ശ്യാമും മികവുള്ള സിനിമകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവരുടെ സിനിമകളിലെ ജോണറുകൾ ആവർത്തിച്ചുക്കൊണ്ടിരിക്കുന്നതായി തോന്നിയിട്ടുണ്ട്. ശ്യാമിന്റെ എഴുത്ത് വളരെ മനോഹരമാണ്. എന്നാൽ എല്ലാവരും ഒരേ കാര്യം തന്നെ ചെയ്യാൻ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. ഒരേ തരത്തിലുള്ള സിനിമകൾ ആവർത്തിച്ചുക്കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ കൂടുതൽ വൈവിധ്യമുള്ള സിനിമകൾ ഉണ്ടാകുവാനാണ് ആഗ്രഹിക്കുന്നത്. അഭിനേതാക്കളായ ഫിലോമിന, മീന, കെ പി എ സി ലളിത, ഉർവശി എന്നിവരെ ഇഷ്ട്ടമാണ് . ഗ്രേസ് ആന്റണിയെയും ഇഷ്ടമാണ്, അവർ നല്ല രീതിയിൽ അഭിനയിക്കുന്നുണ്ട്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT