Film Talks

സന്തോഷത്താൽ നിയന്ത്രണം പോകുന്നു; നായാട്ടിന് ലഭിച്ച ആദ്യ അവാർഡ്; രാജ്കുമാര്‍ റാവുവിന് നന്ദി പറഞ്ഞ് ജോജു

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിലെ അഭിനയത്തെ അഭിനന്ദിച്ച ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവിന് നന്ദി പറഞ്ഞ് നടൻ ജോജു ജോര്‍ജ്. സന്തോഷം കാരണം എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും നായാട്ടിന് ലഭിച്ച ആദ്യത്തെ അവാര്‍ഡായി രാജ്കുമാറിന്റെ വാക്കുകളെ കാണുന്നുവെന്നും ജോജു ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു.

‘എന്താ പറയേണ്ടത് എന്ന് അറിയില്ല. വളരെയധികം സന്തോഷം തോന്നുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനില്‍ നിന്ന് ഇങ്ങനയൊരു അഭിനന്ദനം കിട്ടിയതില്‍ സന്തോഷിക്കുന്നു. സന്തോഷം കാരണം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. നായാട്ടിന് ലഭിച്ച ആദ്യത്തെ അവാര്‍ഡായി ഈ വാക്കുകളെ കാണുന്നു. ഒരുപാട് നന്ദി രാജ്കുമാര്‍ റാവു,’ ജോജു ജോർജ്

സിനിമയിൽ ജോജുവിന്റേത് മികച്ച പ്രകടനമായിരുന്നുവെന്നും ഇത്തരം പെർഫോമൻസിലൂടെ ഞങ്ങളെ പോലെയുള്ളവരെ ഇനിയും അതിശയിപ്പിക്കണമെന്നും രാജ്കുമാര്‍ റാവു ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ജോജു തന്നെയാണ് രാജ്‌കുമാർ റാവുവിന്റെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT