Film Talks

75 വയസ്സുള്ള അൽഷിമേഴ്‌സ് രോഗിയായി ജോജു ജോർജ്; മേജർ രവിയുടെ നിർമ്മാണത്തിൽ ജില്ലം പെപ്പരെ

75 വയസ്സുള്ള വൃദ്ധന്റെ വേഷത്തിൽ നടൻ ജോജു ജോർജ്. പുതിയ ചിത്രമായ ജില്ലം പെപ്പരെയിലാണ് അൽഷിമേഴ്സ് രോഗിയായ 75 വയസ്സുള്ള വൃദ്ധന്റെ കഥാപാത്രത്തെ ജോജു ജോർജ് അവതരിപ്പിക്കുന്നത്. നവാഗതനായ ജോഷ് ആണ് ജില്ലം പെപ്പരെ സംവിധാനം ചെയ്തിരിക്കുന്നത്. കഥാപാത്രത്തിന്റെ രണ്ട് ഘട്ടങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ ജോഷ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു പ്രതികരണം.

'35 മുതൽ 40 വയസ്സ് വരെ, 70 മുതൽ 75 വരെ. കഥാപാത്രത്തിന്റെ രണ്ടു കാലങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നത് . അവസാന ഘട്ടത്തിൽ പ്രധാന കഥാപാത്രം ഒരു അൽഷിമേഴ്‌സ് രോഗിയാകുന്നു അയാളുടെ ഓർമ്മയും നഷ്ടമാകുന്നു. ആന്തോളജി സിനിമ എന്ന് പറയാനാകില്ലെങ്കിലും നാല് വ്യത്യസ്ത സ്ഥലങ്ങളിൽ നടക്കുന്ന നാല് സംഭവങ്ങൾ ഈ സിനിമയിൽ ഒരുമിച്ച് കൊണ്ടുവരുന്നുണ്ട്'.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഇതൊരു റിയലിസ്റ്റിക് സിനിമയാണ്, ജോജു ചേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. തൻമാത്രയിൽ ഒരു അൽഷിമേഴ്‌സ് രോഗിയെ മോഹൻലാൽ സർ അതിശയകരമായി അവതരിപ്പിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ ജോജു ചേട്ടൻ ഈ വേഷം തികച്ചും വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്'.

'താളവാദ്യ രംഗത്തെ വിവേചനമാണ് സിനിമയുടെ പ്രമേയം. തായമ്പക കലാകാരന്മാർ ക്ഷേത്രത്തിനകത്തും സിംഗാരിമേളക്കാർക്ക് പുറത്തുമാണ് സ്ഥാനം. തായംബക കലാകാരന്മാക്ക് ലഭിക്കുന്ന പദവിയോ പ്രശസ്തിയോ സിംഗാരിമേളക്കാർക്ക് കിട്ടുന്നില്ല. വൈവിധ്യമുള്ള ശ്രോതാക്കളെ സിംഗാരിമേളം ആകർഷിക്കുന്നു. താളവാദ്യങ്ങൾ, ശബ്ദത്തോടുള്ള അവരുടെ സ്നേഹം, ജീവിതം എന്നിവയെല്ലാം സിനിമയിൽ അവതരിപ്പിക്കുന്നു'

തൃശൂരിലാണ് സിനിമയുടെ ചിത്രീകരണം. ലോക് ഡൗണിന് നാല് ദിവസം മുമ്പ് സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനാൽ കാണികളുടെ സീക്വൻസുകളെല്ലാം എടുക്കുവാൻ സാധിച്ചു . തൃശ്ശൂരിലെ ആട്ടം കലാസമിതിയിലെ കലാകാരന്മാരും ഈ സിനിയുടെ ഭാഗമാണ്. പഞ്ചാരിമേളം സിംഗാരിമേളം, തായംബകം എന്നിവ കളിക്കുന്ന കേരളത്തിലെ ഏറ്റവും ജനപ്രിയമായ പെർക്കഷൻ ബാൻഡുകളിലൊന്നാണ് ആട്ടം കലാസമിതി, എന്നാൽ ഇവയിൽ ഓരോന്നിനും ലഭിക്കുന്ന സ്വീകരണം വ്യത്യസ്തമാണ്. സിനിമയിലൂടെ അത് പരിഹരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്' ജോഷ് പറഞ്ഞു.

മേജർ രവിയാണ് സിനിമ നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റ സഹസംവിധായകനായിരുന്നു ജോഷ് . മേജർ രവി, ഷെഹിൻ സിദ്ദിഖ്, അഞ്ചു ബ്രഹ്മാസ്മി, താളവാദ്യ കലാകാരന്മാരായ ആട്ടം ശരത്, രാഗ എന്നിവർ സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍

'മോശമായതുകൊണ്ട് ഞാന്‍ ചെയ്യാതിരുന്ന അമ്പതോളം സിനിമകളാണ് മലയാള സിനിമക്ക് എന്റെ സംഭാവന'; ശ്രീനിവാസന്‍ പറഞ്ഞത്

ശ്രീനിവാസന്‍, കടുത്ത വിയോജിപ്പുള്ളവരും ആദരിച്ച പ്രതിഭ, മലയാള സിനിമയിലെ മാമൂലുകളെ തകര്‍ത്തയാള്‍; പിണറായി വിജയന്‍

ശ്രീനിവാസന്‍ സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടയാള്‍, നഷ്ടപ്പെടുകയെന്നത് സങ്കടം; മോഹന്‍ലാല്‍

മലയാളത്തിന്റെ ജീനിയസ്, തിരക്കഥയിലെ മാസ്റ്റർ; ശ്രീനിവാസൻ അന്തരിച്ചു

SCROLL FOR NEXT