Film Talks

ബിലാലില്‍ വില്ലന്‍ ജോണ്‍ എബ്രഹാമെന്ന് വ്യാജപ്രചരണം, ഇന്‍സ്റ്റഗ്രാമിലെ കെട്ടുകഥ

മമ്മൂട്ടിയുടെ സമീപവര്‍ഷങ്ങളിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ബിഗ് ബി രണ്ടാം ഭാഗമായ ബിലാല്‍. 2020 മാര്‍ച്ച് പകുതിയോടെ ചിത്രീകരണം തുടങ്ങാനിരുന്ന ബിലാല്‍ കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. മമ്മൂട്ടി 275 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതോടെ ബിലാല്‍ ചിത്രീകരണ ചര്‍ച്ചകള്‍ വീണ്ടും സജീവമായി. ഇതിനിടെയാണ് സിനിമയില്‍ വില്ലന്‍ ജോണ്‍ എബ്രഹാമാണെന്ന പ്രചരണം വന്നത്. ജോണ്‍ എബ്രഹാം എന്നൊരു കഥാപാത്രമാണ് വില്ലെന്നും അല്ല ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം ബിലാലിന്റെ വില്ലനാകുമെന്നുമൊക്കെ വ്യാജപ്രചരണമുണ്ടായി.

ഇന്‍സ്റ്റഗ്രാമിലൂടെയാണ്, ബിലാല്‍ രണ്ടാം ഭാഗത്തില്‍ ജോണ്‍ അബ്രഹാം വില്ലനെന്ന് വ്യാജപ്രചരണമുണ്ടായത്. ബിലാല്‍ ടീമില്‍ താന്‍ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പ്രചരണം നടത്തിയത്. ഇത് വ്യാജപ്രചരണമാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. സിനിമയുടെ എല്ലാ കാര്യങ്ങളും ഔദ്യോഗിക പ്രഖ്യാപനങ്ങളിലൂടെ മാത്രമായിരിക്കുമെന്നാണ് വിശദീകരണം.

സ്‌റ്റൈലിഷ് ഡയലോഗു കൊണ്ടും മമ്മൂട്ടിയുടെ മാസ് പെര്‍ഫോര്‍മന്‍സ് കൊണ്ടും മലയാളത്തിലെ ബെഞ്ച്മാര്‍ക്കായ ചിത്രത്തിലൊന്നാണ് ബിഗ്ബി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് പ്രഖ്യാപനം ഉണ്ടായത് മുതല്‍ സ്‌റ്റൈലിഷ് ആയ ബിലാലിന് വേണ്ടി മലയാളികള്‍ കാത്തിരിക്കുകയാണ്. കേരളത്തിന് പുറമേ കൊല്‍ക്കത്തയിലും ബിലാല്‍ ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നു. നൂറ് ദിവസത്തിന് മുകളിലാണ് മമ്മൂട്ടി ഈ ചിത്രത്തിനായി ഡേറ്റ് നീക്കിവച്ചിരുന്നത്. ബിലാലിന് പശ്ചാത്തല സംഗീതമൊരുക്കിയതായി ഗോപിസുന്ദര്‍ നേരത്തെ അറിയിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം ബിഗ് ബിയിലുണ്ടായിരുന്ന മനോജ് കെ ജയന്‍, ബാല, മംമ്താ മോഹന്‍ദാസ്, മണിയന്‍ പിള്ള രാജു, നഫീസ അലി എന്നിവര്‍ ബിലാലിലുമുണ്ട്. ഇവര്‍ക്കൊപ്പം പുതിയ താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഉണ്ണി ആര്‍ ആണ് തിരക്കഥ.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

John Abraham is not a part of Mammootty's Bilal Movie, Mammootty's Bilal

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT