ബിലാല്‍ ഷൂട്ട് തുടങ്ങാനിരുന്നത് മാര്‍ച്ച് 26ന്, പൂര്‍വാധികം ശക്തിയോടെ വരുമെന്ന് മനോജ് കെ ജയന്‍

ബിലാല്‍ ഷൂട്ട് തുടങ്ങാനിരുന്നത് മാര്‍ച്ച് 26ന്, പൂര്‍വാധികം ശക്തിയോടെ വരുമെന്ന് മനോജ് കെ ജയന്‍

ബിഗ് ബി രണ്ടാം ഭാഗമായ ബിലാല്‍ മാര്‍ച്ച് 26ന് ചിത്രീകരണം തുടങ്ങാനിരിക്കെയായിരുന്നു കൊവിഡ് വ്യാപനവും ലോക്ക് ഡൗണും. മമ്മൂട്ടിയുടെ 2020ലെ സുപ്രധാന പ്രൊജക്ടുമായിരുന്നു അമല്‍നീരദ് സംവിധാനം ചെയ്യുന്ന ബിലാല്‍. കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ലൊക്കേഷനുകളിലായി 75 ദിവസത്തിന് മുകളില്‍ ചിത്രീകരണത്തിന് പ്ലാന്‍ ചെയ്തിരുന്ന ചിത്രമായിരുന്നു ബിലാല്‍. ആരാധകര്‍ നിരാശപ്പെടേണ്ടെന്നും ബിലാലും പിള്ളേരും പൂര്‍വാധികം ശക്തിയോടെ വരുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തില്‍ എഡ്ഡിയെ അവതരിപ്പിക്കുന്ന മനോജ് കെ ജയന്‍.

march 26 നു “Bilal” Shoot തുടങ്ങാൻ ഇരുന്നതായിരുന്നു. അപ്പോഴാണ് കൊറോണ വിഷയവും അപ്രതീക്ഷിത lock down ഉം.Big B ആരാധകർ നിരാശരായി ....😔😔😔പൂർവ്വാധികം ശക്തിയായി ബിലാലും, പിള്ളേരും വരും കേട്ടോ തീർച്ച😍😍😍👍👍👍👍cheers🥰🥰🥰👍👍👍👍😊😊😊

മനോജ് കെ ജയന്‍.

ബിഗ് ബി പ്രീക്വല്‍ ആണ് ബിലാല്‍ എന്നാണ് സൂചന. ഉണ്ണി ആറും അമല്‍ നീരദും ചേര്‍ന്നാണ് രചന. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. മമ്മൂട്ടിയെ കൂടാതെ ബിഗ് ബിയിലെ അഭിനേതാക്കളായ മനോജ് കെ ജയന്‍, ബാല, മണിയന്‍ പിള്ള രാജു, ലെന, ഇന്നസെന്റ് തുടങ്ങിയവരും ശ്രീനാഥ് ഭാസി ഉള്‍പ്പെടെ ആദ്യ ഭാഗത്ത് ഇല്ലാതിരുന്ന അഭിനേതാക്കളും ചിത്രത്തിലുണ്ടാകും.

മാസ് സ്റ്റൈലിഷ് സിനിമകളുടെ ശൈലി തിരുത്തിയ 'ബിഗ് ബി'യുടെ രണ്ടാം ഭാഗം 2017 നവംബറിലാണ് പ്രഖ്യാപിച്ചത്. തിരക്കഥ പൂര്‍ത്തിയാക്കുന്നത് ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ക്കായി അമല്‍ നീരദ് മറ്റ് സിനിമകളിലേക്ക് കടക്കുകയായിരുന്നു.

ഫോര്‍ട്ട് കൊച്ചിയില്‍ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന മേരി ടീച്ചര്‍ എടുത്തുവളര്‍ത്തിയവരാണ് ബിലാലും എഡ്ഡിയും മുരുഗനും ബിജോയും. മനോജ് കെ ജയനാണ് എഡ്ഡിയെ അവതരിപ്പിച്ചത്. ബിഗ് ബി രണ്ടാം ഭാഗത്തിനായി ആദ്യ ഭാഗത്തില്‍ അണിനിരന്ന ടീം വീണ്ടുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീര്‍ താഹിര്‍ ആയിരുന്നു ബിഗ് ബി ക്യാമറ.

Related Stories

No stories found.
logo
The Cue
www.thecue.in