Film Talks

45 തവണ മരക്കാർ കണ്ടു, മങ്ങാട്ടച്ഛനെ ബോധിച്ചെന്ന് പ്രിയദർശൻ പറഞ്ഞു; ഹരീഷ് പേരടി

മലയാളി പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്ന പ്രിയദർശൻ മോഹൻലാൽ ചിത്രം 'മരക്കാറി'ലെ മങ്ങാട്ടച്ഛൻ എന്ന കഥാപാത്രത്തെ നടൻ ഹരീഷ് പേരടിയായിരുന്നു അവതരിപ്പിച്ചത്. സിനിമയിലെ തന്റെ കഥാപാത്രത്തെ പ്രിയദർശൻ അഭിനന്ദിച്ചതിലുള്ള സന്തോഷം ഹരീഷ് പേരടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 45 തവണ പ്രിയദർശൻ മരക്കാർ കണ്ടെന്നും സിനിമാ ജീവിതത്തിൽ അത്രത്തോളം ആത്മധൈര്യത്തിലാണ് അദ്ദേഹമെന്നും ഹരീഷ് പേരടി കുറിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് തീയതി പലതവണകളായി മാറ്റിവെച്ച സിനിമയുടെ റിലീസ് നിലവിൽ ഓഗസ്റ്റ് 12ന് ആണ് നിശ്ചയിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്

വിവിധ ഭാഷകളിലായി 90ൽ അധികം സിനിമകൾ സംവിധാനം ചെയ്ത ഇന്ത്യയിലെ ഈ വലിയ സംവിധായകൻ ഈ ലോക്ക്ഡൗൺ കാലത്ത് എന്നെ വിളിച്ചിരുന്നു...45 തവണ മരക്കാർ എന്ന അദ്ദേഹത്തിന്റെ സ്വപ്നം ആവർത്തിച്ച് കണ്ടെന്നും, ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നുതന്റെ സിനിമാ ജീവിതത്തിൽ ഇത്രയും ആത്മധൈര്യമുണ്ടായിരുന്ന സമയമെന്നും, ഇന്നെന്റെ ആത്മധൈര്യം അതിന്റെ ഇരട്ടിയിലാണെന്നും, പിന്നെ ഈ പാവപ്പെട്ടവന്റെ കഥാപാത്രമായ മങ്ങാട്ടച്ഛനെ മൂപ്പർക്ക് വല്ലാതങ്ങ് ബോധിച്ചെന്നും, പ്രത്യേകിച്ച് ലാലേട്ടനും വേണുചേട്ടനുമായുള്ള സീനുകളെന്നും എടുത്ത് പറഞ്ഞു...മകൾ കല്യാണിയുടെ പ്രത്യേക സന്തോഷവും അറിയിച്ചു...മതി..പ്രിയൻ സാർ..1984-ൽ ഒന്നാം വർഷ പ്രിഡിഗ്രിക്കാരനായ ഞാൻ കോഴിക്കോട് അപ്സരാ തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രുപാ ടിക്കറ്റിലിരുന്ന് "പൂച്ചക്കൊരുമുക്കുത്തി" കണ്ട് ആർമാദിക്കുമ്പോൾ എന്റെ സ്വപ്നത്തിൽ പോലുമില്ലാത്ത വലിയ ഒരു അംഗീകാരമാണ് ഇത്...നാടകം എന്ന ഇഷ്ട്ടപ്പെട്ട മേഖലയിൽ പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും കാണാതെ അഭിനയം ഉരുട്ടി നടക്കുന്നവനെ സ്വപ്നങ്ങൾ തേടി വരുമെന്ന വലിയ പാഠം പറഞ്ഞ് തന്നതിന്..ജീവിതത്തിലെ മുഴുവൻ സമയവും സിനിമയുമായി ഇണചേരുന്ന ദൃശ്യ വിസ്മയങ്ങളുടെ മാന്ത്രികാ..തിരിച്ച് തരാൻ സ്നേഹം മാത്രം...

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT