Film Talks

‘ഋതിക സേവ്യറില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന മാസ്‌കുലിന്‍ എലമന്റ് ഉണ്ടാവില്ല’; ‘ഫൊറന്‍സികി’ലെ കഥാപാത്രത്തെ കുറിച്ച് മമ്ത 

‘ഋതിക സേവ്യറില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന മാസ്‌കുലിന്‍ എലമന്റ് ഉണ്ടാവില്ല’; ‘ഫൊറന്‍സികി’ലെ കഥാപാത്രത്തെ കുറിച്ച് മമ്ത

THE CUE

മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടുളളതുപോലെ ഒരു ടിപിക്കല്‍ പൊലീസ് ഉദ്യോഗസ്ഥയാവില്ല ഫൊറന്‍സികിലെ ഋതിക എന്ന് മമ്ത മോഹന്‍ദാസ്. സിനിമയിലെ വനിതാ പൊലീസുകാരില്‍ കാണുന്ന 'മസ്‌കുലിന്‍ എലമെന്റ്' ഋതികയിലുണ്ടാകില്ലെന്നും മമ്ത ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇതുവരെ നമ്മള്‍ സിനിമകളില്‍ കണ്ടുവന്നിട്ടുളള മുതിര്‍ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരിലെല്ലാം ഒരു ‘മാസ്‌കുലിന്‍ എലമന്റ്’ ഉളളതായിട്ട് തോന്നിയിട്ടുണ്ട്. അവര്‍ ധരിച്ചിരിക്കുന്ന യൂണീഫോം, അവര്‍ ആയിരിക്കുന്ന പൊസിഷന്‍, അവരുടെ ശരീരഭാഷ എല്ലാം അതിന് കാരണങ്ങളാണ്. ഋതികയില്‍ പക്ഷെ ആ ഒരു പവര്‍ നമുക്ക് അനുഭവിക്കാന്‍ കഴിയില്ല. ചില അവസരങ്ങളില്‍ അവര്‍ നിസ്സഹായയാണ്. ഫൊറന്‍സിക് എന്ന സിനിമയുടെ ഇമോഷണല്‍ വശം പറയുന്നത് ഋതികയുടെ കഥയിലൂടെയാണ്. 
മമ്ത മോഹന്‍ദാസ്

ഫൊറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന മലയാളത്തിലെ ആദ്യ ചിത്രമായ 'ഫൊറന്‍സികി'ല്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫൊറന്‍സിക് ഉദ്യോഗസ്ഥനായി ടൊവിനോ എത്തുന്നു. തിരുവനന്തപുരം ബര്‍മ്മാ കോളനിയില്‍ നടക്കുന്ന കൊലപാതക പരമ്പരയും സീരിയല്‍ കില്ലറിനായുള്ള അന്വേഷണവുമാണ് സിനിമ പറയുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെവിസ് സേവ്യറും സിജു മാത്യുവും ചേര്‍ന്നാണ് ഫോറന്‍സിക് നിര്‍മ്മിക്കുന്നത്. രാഗം മുവീസിന്റെ ബാനറില്‍ രാജു മല്യത്തും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നു. ജേക്ക്‌സ് ബിജോയ് ആണ് സംഗീതസംവിധാനം. അഖില്‍ ജോര്‍ജ്ജ് ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT