Film Talks

മമ്മൂക്കയെയും ആന്റോയെയും ജീവിതത്തില്‍ മറക്കില്ല, മമ്മൂട്ടിയുടെ വീട്ടിലെത്തി നന്ദി പറഞ്ഞ് തിയറ്ററുടമകള്‍

തിയറ്ററുകള്‍ വീണ്ടും സജീവമാക്കിയതിനും ഒ.ടി.ടിയില്‍ നിന്നുള്ള വമ്പന്‍ ഓഫര്‍ വേണ്ടെന്നുവച്ച് ദി പ്രീസ്റ്റ് തിയറ്റര്‍ റിലീസിന് നല്‍കിയതിനും മമ്മൂട്ടിക്ക് വീട്ടിലെത്തി നന്ദിയറിയിച്ച് സംസ്ഥാനത്തെ തിയറ്ററുടമകള്‍. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തിയായാണ് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്റ് കെ.വിജയകുമാറും ജനറല്‍ സെക്രട്ടറി സുമേഷ് പാല, വൈസ് പ്രസിഡന്റ് സോണി തോമസ്, ജോയിന്റ് സെക്രട്ടറി കിഷോര്‍ സദാനന്ദന്‍, എക്‌സിക്യുട്ടീവ് സെക്രട്ടറി എം.സി ബോബി എന്നിവരു നന്ദിയും സ്‌നേഹവും അറിയിച്ചത്. എന്നും തിയറ്ററുകള്‍ക്കൊപ്പമുണ്ടാകുമെന്ന് മമ്മൂട്ടി പറഞ്ഞതായി ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍ ദ ക്യുവിനോട്.

മമ്മൂക്കയെയും ആന്റോയെയും ജീവിതത്തില്‍ മറക്കില്ല, അടച്ചുപൂട്ടേണ്ട അവസ്ഥയില്‍ അവസാന അത്താണി; മമ്മൂട്ടിയുടെ വീട്ടിലെത്തി നന്ദി പറഞ്ഞ് തിയറ്ററുടമകള്‍

ഞങ്ങളുടെ അവസാനത്തെ അത്താണി, ഇവരെ മറക്കില്ലൊരിക്കലും; കെ.വിജയകുമാര്‍ ദ ക്യു'വിനോട്

ഒരു വര്‍ഷത്തിലധികമായി മുമ്പൊരിക്കലും നേരിടാത്ത വിധം പ്രതിസന്ധിയിലായിരുന്നു തിയറ്ററുകള്‍. തിയറ്റുകളില്‍ ഉണര്‍വും മുന്നേറ്റവുമുള്ള ഒരു സിനിമ കിട്ടിയില്ലെങ്കില്‍ തിയറ്റര്‍ വ്യവസായം തന്നെ അടച്ചുപൂട്ടേണ്ട സാഹചര്യത്തിലായിരുന്നു. ആരും ഞങ്ങളെ സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. ആ ഘട്ടത്തിലാണ് മമ്മൂട്ടിയും ആന്റോ ജോസഫും ദി പ്രീസ്റ്റ് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. കേരളത്തിലെ തിയറ്റര്‍ ഉടമകളും തൊഴിലാളികളും ജീവിതത്തില്‍ ഒരിക്കലും മമ്മൂക്കയെയും ആന്റോയെയും മറക്കില്ല. അവര്‍ തന്ന സഹായം അത്ര വലുതാണ്. അതിനുള്ള നന്ദിയും കടപ്പാടും മമ്മുക്കയെ നേരിട്ടെത്തി അറിയിക്കണമെന്ന് തോന്നി. അതിനാണ് വീട്ടിലത്തിയത്.

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് തിയറ്ററുകളെ സജീവമാക്കാന്‍ ദി പ്രീസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. അവസാനത്തെ അത്താണിയായിരുന്നു ഞങ്ങള്‍ക്ക് ഈ സിനിമ. പ്രേക്ഷകരെയും തിയറ്ററുകളെയും ആവേശത്തിന്റെ കൊടുമുയിലെത്തിച്ച സിനിമയുമാണ് ദി പ്രീസ്റ്റ്. എന്നും ഞങ്ങളുടെ കൂടെയുണ്ടാകുമെന്നാണ് മമ്മൂക്ക വീട്ടിലെത്തിയപ്പോള്‍ പറഞ്ഞത്. സിനിമ വിജയമായതിന്റെ ആഹ്ലാദവും മമ്മുക്ക പങ്കുവച്ചു.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ദി പ്രീസ്റ്റ് സംവിധാനം ചെയ്തത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രവുമാണ് ദി പ്രീസ്റ്റ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി ഉണ്ണിക്കൃഷ്ണന്റെ ആര്‍ ഡി ഇല്യുമിനേഷന്‍സും വി.എന്‍ ബാബുവും സഹനിര്‍മ്മാതാക്കളാണ്. ദി പ്രീസ്റ്റിന്റെ സക്‌സസ് ടീസറും പുറത്തുവന്നിട്ടുണ്ട്.

നിഖില വിമല്‍, അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീതം രാഹുൽ രാജ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT