Film Talks

ഈ ചെറുപ്പക്കാരന്‍ പറയുന്നത് വെറുതെ കേട്ടിരിക്കുകയല്ല വേണ്ടത്, നടനോ നടിക്കോ മലയാളത്തില്‍ വിവേചനം നേരിടേണ്ടി വരരുത്: ബി ഉണ്ണിക്കൃഷ്ണന്‍

മലയാള സിനിമയില്‍ വളര്‍ന്നുവരുന്ന അഭിനേതാക്കളെ മുളയിലേ നുള്ളുന്ന ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് നീരജ് മാധവ് താരസംഘടനയായ അമ്മക്ക് കത്ത് നല്‍കിയിരുന്നു. നീരജ് ഉന്നയിച്ച ആരോപണങ്ങള്‍ അമ്മ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനായ ഫെഫ്കയ്ക്ക് കൈമാറി. ഫെഫ്കയ്ക്ക് കീഴിലുള്ള പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയനെതിരെയാണ് നീരജിന്റെ ആരോപണങ്ങള്‍ എന്നതിനാല്‍ വിശദാംശങ്ങള്‍ കിട്ടിയാല്‍ നടപടിയെടുക്കാമെന്നായിരുന്നു സംഘടനയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് താരസംഘടനയില്‍ നിന്ന് നടന്റെ ആരോപണങ്ങള്‍ എഴുതി വാങ്ങിയത്. ആരുടെയും പേരുകള്‍ പരാമര്‍ശിക്കാതെയാണ് നീരജ് മാധവിന്റെ കത്ത്. നീരജിന്റെ പരാതിയില്‍ കര്‍ശന നടപടിയുണ്ടാകണമെന്ന് പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന് എഴുതിയ കത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെടുന്നു.

ഫെഫ്കയുടെ കത്തിന്റെ ഉള്ളടക്കം

നീരജ് മാധവിന്റെ കത്തില്‍ ഗൗരവകരമായ നടപടി വേണമെന്നാണ് ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്റെ കത്ത്. നീരജ് പേരെടുത്ത് പറയാതെ വിരല്‍ ചൂണ്ടിയത് ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയനിലെ അംഗങ്ങള്‍ക്ക് നേരെയാണ്. നീരജിന്റെ തുറന്നുപറച്ചില്‍ ഫെഫ്കയ്ക്ക് തിരിച്ചറിവായിരുന്നു.അയാള്‍ പറഞ്ഞത് പോലെ ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. ഈ ചെറുപ്പക്കാരന്‍ പറയുന്നത് വെറുതേ കേട്ടിരിക്കുകയല്ല വേണ്ടത്. നീരജ് ആര്‍ക്കെതിരെയാണ് ആരോപണമെന്ന് വെളിപ്പെടുത്തിയാല്‍ നടപടി എടുക്കും.തൊഴില്‍പരമായ സംരക്ഷണം ഫെഫ്ക നല്‍കും. നീരജ് മാധവ് വിഷയത്തില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുളള കത്തില്‍ ഉള്ളടക്കം അറിയാതെ മാധ്യമ വിചാരണയുണ്ടായി. പതിവ് പോലെ ഫെഫ്ക മാഫിയാ സംഘമായി. ഒരു നടനോ നടിക്കോ സാങ്കേതിക പ്രവര്‍ത്തകനോ വിവേചനം നേരിടേണ്ടി വരുന്ന സാഹചര്യം മലയാള സിനിമയില്‍ ഉണ്ടാവരുത്. അത് ഉറപ്പാക്കേണ്ടത് നിങ്ങളുടെ സംഘടനയാണ്.

ഫെഫ്കയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും സംഘടനക്കും ഇക്കാര്യത്തില്‍ ആത്മപരിശോധന ഉണ്ടാവണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT