Film Talks

കൊവിഡ് പ്രതിരോധത്തിന് ലൊക്കേഷനുകളിൽ ഹോമിയോ മരുന്നുകൾ വിതരണം ചെയ്യുമെന്ന് ഫെഫ്ക, അഭിനന്ദിച്ച് ഡോ.ബിജു

കൊവിഡ് പ്രതിരോധത്തിനായി സിനിമാസെറ്റുകളില്‍ ഹോമിയോ മരുന്ന് വിതരണവുമായി ഫെഫ്ക. കൊച്ചിയിലായിരുന്നു പദ്ധതിയുടെ ഉത്ഘാടനം. എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി ആര്‍ എം ഒ, ഡോക്ടര്‍ ശോഭ ചന്ദ്രന്‍ ഫെഫ്ക വര്‍ക്കിങ്ങ് സെക്രട്ടറി ശ്രീ സോഹന്‍ സീനുലാലിന് മരുന്നുകള്‍ കൈമാറി. ഷൂട്ടിങ്ങ് സെറ്റുകളില്‍ വിതരണം ചെയ്യാനുള്ള ഹോമിയോ പ്രതിരോധ മരുന്നുകള്‍ക്കായി ഫെഫ്ക ഓഫീസിലോ ജില്ലാ ഹോമിയോ ആശുപത്രികളിലോ ബന്ധപ്പെടാവുന്നതാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

മരുന്ന് വിതരണത്തിന് സൗകര്യമൊരുക്കിയ ഹോമിയോ വകുപ്പിനും, ജില്ലാ ഹോമിയോ ആശുപത്രിക്കും, ഡോ. ബിജുവിനും ഫെഫ്ക നന്ദി അറിയിക്കുകയും ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനൊപ്പം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഹോമിയോ മരുന്നുകള്‍ എല്ലാ സിനിമാസെറ്റുകളിലും വിതരണം ചെയ്യുമെന്നും ഫെഫ്ക അറിയിച്ചു. സംഘടനയുടെ തീരുമാനം അഭിനന്ദനമര്‍ഹിക്കുന്നതെന്ന് ഫെഫ്ക അംഗവും ഡയറക്ടേഴ്സ് യൂണിയന്‍ മുന്‍ എക്‌സിക്യൂട്ടീവ് മെമ്പറുമായ സംവിധായകന്‍ ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

കൊവിഡ് ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയില്‍ നിശ്ചലമായ സിനിമാരംഗം സര്‍ക്കാരിന്റെ കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങളോടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ്. സെപ്തംബര്‍ ആദ്യവാരം മുതല്‍ സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും സജീവമായിരുന്നു. മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2, ഫഹദ് ഫാസില്‍ ചിത്രം ഇരുള്‍, ഇന്ദ്രന്‍സ് നായകനായ ഹോം, ദേവന്‍ സംവിധാനം ചെയ്യുന്ന വാലാട്ടി, ടൊവിനോ തോമസ് ചിത്രം കള എന്നീ സിനിമകളാണ് കൊവിഡ് നിയന്ത്രണങ്ങളോടെ ഷൂട്ടിംഗിലേക്ക് കടന്നത്. മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം ദ പ്രീസ്റ്റ് അവസാന ഘട്ട ചിത്രീകരണം 29ന് തുടങ്ങും. മാര്‍ട്ടിന്‍ പ്രക്കാട്ട് കുഞ്ചാക്കോ ബോബന്‍ ചിത്രം നായാട്ട് ഈ മാസം അവസാനം കൊച്ചിയില്‍ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കും.

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT