Film Talks

‘എന്നോട് കഥ പറയാന്‍ വന്ന സൗബിനെ രാജീവേട്ടന്‍ അഭിനയിപ്പിച്ചു’, ഫഹദ് ഫാസില്‍

THE CUE

അന്നയും റസൂലും എന്ന സിനിമയുടെ ഫോര്‍ട്ട് കൊച്ചി ലൊക്കേഷന്‍ കഥ പറയാനെത്തിയ സൗബിന്‍ ഷാഹിറിനെ രാജീവ് രവി അഭിനേതാവാക്കിയെന്ന് ഫഹദ് ഫാസില്‍. ദ ക്യു അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

ഫഹദ് ഫാസില്‍ പറയുന്നത്

സജിയുടെ അനിയന്മാരുടെ കഥയാണ് കുമ്പളങ്ങി. അതില്‍ ഗംഭീരമായിട്ട് എനിക്ക് തോന്നിയിട്ടുള്ളത് സൗബിനും ഭാസിയുമാണ്. എന്നുവെച്ച് ഷെയ്ന്‍ മോശമെന്നല്ല. പക്ഷെ സൗബിന്റെയും ഭാസിയുടെയും വളര്‍ച്ച നേരിട്ട് കണ്ടിട്ടുള്ളതാണ്. അന്നയും റസൂലും ഷൂട്ടിങ് നടക്കുന്ന സമയത്ത് എന്നോട് കഥ പറയാന്‍ വന്നയാളാണ് സൗബിന്‍. അന്ന് റസൂലിന്റെ ഫ്രണ്ട്‌സിനെ കാസ്റ്റ് ചെയ്യണം. ഞാനും സൗബിനും ബൈക്കില്‍ പോകുന്നത് അന്ന് രാജീവേട്ടന്‍ കണ്ടു. ആ കക്ഷി അഭിനയിക്കുമോയെന്ന് രാജീവേട്ടന്‍ എന്നോട് ചോദിച്ചു. ആ അഭിനയിക്കും എന്ന് ഞാന്‍ പറഞ്ഞു. സൗബിനോട് ഞാനിത് പറയുന്നത് ഷൂട്ട് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പാണ്. ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ് ഇവരുടെ വളര്‍ച്ച. ഭാസി, ഞാന്‍ ചാപ്പാ കുരിശ് ചെയ്ത് തുടങ്ങുമ്പോഴാണ് സിനിമകള്‍ ചെയ്ത് തുടങ്ങുന്നത്.

കുമ്പളങ്ങിയിലെ ഷമ്മി, സജിയെയും അനിയന്മാരെയും ഒരുമിപ്പിക്കാന്‍ കാരണമായി വരുന്ന ഒരു വില്ലനാണെന്നും ഫഹദ് ഫാസില്‍.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT