Film Talks

'പി.സി ജോര്‍ജ്ജ് തല വെട്ടുമെന്ന് വരെ പറഞ്ഞു', ഈശോ സിനിമ കണ്ട മതവിശ്വാസികള്‍ കെട്ടിപ്പിടിച്ചു: നാദിര്‍ഷ

ഈശോ എന്ന സിനിമ മതസംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ചിലരെ കാണിച്ചിരുന്നുവെന്നും സിനിമ കണ്ടശേഷം തന്നെ കെട്ടിപ്പിടിച്ചെന്നും സംവിധായകന്‍ നാദിര്‍ഷ. പിസി ജോര്‍ജ് എന്റെ തല വെട്ടുമെന്ന് വരെ പറഞ്ഞു. അതിനോടൊന്നും മറുപടി പറയുന്നില്ല. സിനിമ കണ്ട് കഴിയുമ്പോള്‍ അദ്ദേഹത്തിന് തന്നെ തോന്നും ഇത്രയും മുറവിളി എന്തിനായിരുന്നെന്ന് നാദിര്‍ഷ പറഞ്ഞു.

നാദിര്‍ഷയുടെ വാക്കുകള്‍

ഫെഫ്കയുടെ പൂര്‍ണ പിന്തുണ സിനിമക്കുണ്ട്. ഇങ്ങനെയൊരു കീഴ് വഴക്കം അനുവദിച്ചാല്‍ നാളെ ഒരു മുസ്ലിം പേരിട്ടാല്‍ മുസ്ലിം പുരോഹിതര്‍ ഇടപെടുന്ന സാഹചര്യം വരും. സിനിമ ഇറങ്ങിയിട്ട് എന്ത് പ്രശ്‌നമുണ്ടെങ്കിലും തക്കതായ ശിക്ഷ ഏറ്റുവാങ്ങാമെന്ന് ഞാന്‍ പറഞ്ഞിരുന്നത്. സിബി മലയിലും പ്രിയദര്‍ശനും ബി ഉണ്ണിക്കൃഷ്ണനും ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. ഞങ്ങളെല്ലാം വിശ്വാസികളാണ്. ദൈവ വിശ്വാസത്തെ ഹനിക്കുന്ന ഒന്നും കലാകാരന്‍മാര്‍ ചെയ്യില്ല. സിനിമ ഇറങ്ങിയ ശേഷമാണ് വിവാദമെങ്കില്‍ ഞാന്‍ അതില്‍ ഇടപെടുമായിരുന്നു.

ഞാന്‍ മതവിശ്വാസികളായ, തലപ്പത്ത് ഇരിക്കുന്ന മൂന്നാല് പേരെ സിനിമ കാണിച്ചിരുന്നു. സിനിമ കണ്ട ശേഷം അവര്‍ പരസ്പരം മുഖത്തേക്ക് നോക്കിയിട്ട് എന്നെ കെട്ടിപിടിക്കുകയായിരുന്നു. എന്നിട്ട് സോറി പറഞ്ഞു. സമുദായത്തിലെ ചിലര്‍ സിനിമയ്ക്കെതിരെ രംഗത്തെത്തിയതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു എന്നാണ് അവര്‍ പറഞ്ഞത്.

റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലാണ് നാദിര്‍ഷയുടെ പ്രതികരണം

ഷറഫുദീൻ നായകനായ "മധുവിധു"റിലീസിന്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

വൈറലായി, വൈബായി 'പ്രകമ്പനം' ചിത്രത്തിലെ 'തള്ള വൈബ്' സോങ്

ഉള്ളം കവർന്ന് 'തലോടി മറയുവതെവിടെ നീ...'; 'മാജിക് മഷ്റൂംസി'ലെ പുതിയ ഗാനം

'മെയ് 14 മുതൽ' കാടിന് വേട്ടക്കാരന്റെ നിയമം; 'കാട്ടാളൻ' വരുന്നു

പ്രതിരോധം പാളി, മൂന്നാം കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

SCROLL FOR NEXT