Film Talks

ഡ്രീം പ്രൊജക്ടാണ് ധൂമം, പുകയിലയും പുകവലിയും തീമിന്റെ ഭാ​ഗമാണ്: പവൻകുമാർ

പുകയിലയും പുകവലിയും ധൂമം എന്ന സിനിമയുടെ തീമിന്റെ ഭാ​ഗമാണെന്നും തിരക്കഥാകൃത്തും സംവിധായകനുമായ പവൻകുമാർ. കന്നഡ സിനിമയിൽ ട്രെൻഡ് സെറ്ററായ ലൂസിയ, യൂ ടേൺ എന്നീ സിനിമകളൊരുക്കിയ പവൻകുമാറിന്റെ ആദ്യ മലയാള ചിത്രമാണ് ജൂൺ 23ന് തിയറ്ററുകളിലെത്തുന്ന ധൂമം. കണ്ടാൽ മാത്രമേ ആ തീമിലേക്ക് കടക്കാനാകൂ എന്നും പവൻ കുമാർ ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ പറഞ്ഞു.

Dhoomam director Pawan Kumar Interview

പവൻകുമാർ പറഞ്ഞത്

ഞാൻ എന്റെ സിനിമകളിൽക്കൂടെ നിങ്ങൾ ഒരു കാര്യം ചെയ്യരുത് എന്ന് പറയാറില്ല, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ നിങ്ങളെക്കൊണ്ട് തന്നെ ചോദ്യം ചെയ്യിപ്പിക്കും. 'ധൂമം' പുകയിലയെ ബേസ് ചെയ്തു തന്നെയാണ്. ആളുകളെ അത് ശരിയായ ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിക്കുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു.

'ധൂമം' ആദ്യം എഴുതിയത് ഒരു കന്നഡ സിനിമയെന്ന നിലക്കായിരുന്നു. വർഷങ്ങൾക്ക് മുൻപ് തന്നെ എഴുതി വച്ചതുമാണ്. പക്ഷെ പിന്നീട് ഇതൊരു കന്നഡ സിനിമയായി കാണാൻ കഴിഞ്ഞില്ല. നായക കഥാപാത്രമായി ഒരാളെ എനിക്ക് കണ്ടെത്താനുമായില്ല. പിന്നീട് പല ഭാഷകളിലും ഈ സിനിമ പിച്ച് ചെയ്തു നോക്കി. ഇതൊരു അർബൻ കഥയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഏത് നഗരത്തിൽ വേണമെങ്കിൽ ധൂമത്തെ പ്ലേസ് ചെയ്യാം.

ഫഹദ് ഫാസിലും ഞാനും ‍ഞങ്ങൾ അതുവരെ ചെയ്ത സിനിമകളെക്കുറിച്ച് പരസ്പരം അറിയുന്നവരും ചർച്ച ചെയ്യാറുള്ളവരുമായിരുന്നു. ഞങ്ങൾ ഒരുമിച്ചൊരു സിനിമ ആലോചിക്കുകയും ചെയ്തിരുന്നു. ആ സമയത്താണ് ഹോംബാലെ പ്രൊഡക്ഷൻസ് ഫഹദിനോട് ഒരു പ്രൊജക്ട് ചെയ്യാൻ സമീപിക്കുന്നത്. ഫഹദ് എന്നെ വിളിച്ച് പവൻ ഇപ്പോൾ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു. എന്റെ കയ്യിൽ ഈ സ്ക്രിപ്റ്റ് ഉണ്ട് എന്ന്

ഞാൻ മറുപടി നൽകി.ഫഹദ് അത് വായിച്ചു. ഇഷ്ടമായെന്നും അത് നമ്മുക്ക് ചെയ്യാമെന്നും പറഞ്ഞു. അങ്ങനെയാണ് ധൂമം മലയാളം സിനിമയായി മാറിയത്. എഴുതിയത് കന്നഡ സിനിമയായി ആണെങ്കിൽ തന്നെയും, ഭാഷ ഈ സിനിമയിൽ ഒരു പ്രധാന ഘടകമേയല്ല. കഥ നടക്കുന്നത് ബാംഗ്ലൂരിൽ ആണ്. കഥാപാത്രങ്ങൾ മലയാളം സംസാരിക്കുന്നവർ ആണെന്നേ ഉള്ളു.

ഷാർജ പുസ്തകമേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം

പാട്രിയറ്റിലൂടെ മഹേഷേട്ടൻ തലവര മാറ്റി: എഡിറ്റർ രാഹുൽ രാധാകൃഷ്ണൻ അഭിമുഖം

വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പാട്ടിലൂടെ, വിവാദമാക്കാനില്ല; വേടന്‍

ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ, 'ഇന്നസെന്റ്' ഒരു സറ്റയർ സിനിമ: സംവിധായകൻ സതീഷ് തൻവി

19 ദിവസം കൊണ്ടാണ് സന്മനസ്സുള്ളവർക്ക് സമാധാനം ചിത്രീകരിച്ചത്, വരവേൽപ്പ് ഒരുക്കിയത് 21 ദിവസം കൊണ്ട്: സത്യൻ അന്തിക്കാട്

SCROLL FOR NEXT