2025 സാമ്പത്തിക വർഷം വരുമാനത്തിൽ 22% വളർച്ച നേടി ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽമസാർ അൽഷാമിൽ എജ്യുക്കേഷൻ

2025 സാമ്പത്തിക വർഷം  വരുമാനത്തിൽ 22% വളർച്ച നേടി ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽമസാർ അൽഷാമിൽ എജ്യുക്കേഷൻ
Published on

ജിസിസിയിലെ സ്പെഷ്യലൈസ്ഡ് എജ്യുക്കേഷൻ ദാതാവായ അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ ശക്തമായ വളർച്ച രേഖപ്പെടുത്തി വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. മലയാളി സംരംഭകനായ ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽമസാറിന്‍റെ 2025 ഡിസംബർ 31 ന് അവസാനിച്ച മുഴുവൻ വർഷ കാലയളവിലെയും, 2025 നാലാം പാദത്തിലെയും സാമ്പത്തിക ഫലമനുസരിച്ച് വരുമാനം 22% വർദ്ധിച്ച് 534 മില്യൺ സൗദി റിയാലായി (1,289 കോടി രൂപ). ഇബിഐടിഡിഎ (EBITDA) 6% ഉയർന്ന് 228 മില്യൺ സൗദി റിയാലായി (551 കോടി രൂപ). അറ്റാദായം പ്രതിവർഷം 7% വളർന്ന് 158.9 മില്യൺ സൗദി റിയാലായി (384 കോടി രൂപ). 2025 നാലാം പാദത്തിലെ വരുമാനം 20% ഉയർന്ന് 197.8 മില്യൺ സൗദി റിയാലായി (478 കോടി രൂപ).

ഓഹരി ഉടമകൾക്ക് 75 മില്യൺ സൗദി റിയാൽ (ഏകദേശം 181 കോടി രൂപ) കാഷ് ഡിവിഡൻഡ് വിതരണം ചെയ്യാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. ഓരോ ഓഹരിക്കും 0.7324 സൗദി റിയാൽ (ഏകദേശം 17.7 രൂപ) വീതമാണ് ഡിവിഡൻഡ് നിർദ്ദേശിച്ചിരിക്കുന്നത്; ജനറൽ അസംബ്ലിയുടെ അനുമതിക്ക് ശേഷം വിതരണം നടത്തും. ഡിസംബറിലെ വിജയകരമായ ഐപിഒയ്ക്ക് ശേഷം സൗദി എക്സ്ചേഞ്ച് പ്രധാന വിപണിയിൽ പബ്ലിക് ലിസ്റ്റ് ചെയ്ത കമ്പനി എന്ന നിലയിൽ അൽമസാറിന്‍റെ ആദ്യത്തെ മുഴുവൻ വർഷ ഫലങ്ങളാണിത്.

ദീർഘകാല അടിസ്ഥാനത്തിലുള്ള  പ്രവർത്തന പദ്ധതികളുടെ വിജയവും എടുത്ത് കാണിക്കുന്നതാണ് ഈ മികച്ച പ്രകടനമെന്ന് ഡോ. ഷംഷീർ പറഞ്ഞു. വിദ്യാർത്ഥികളുടെയും ഗുണഭോക്താക്കളുടെയും എണ്ണത്തിലുള്ള ശക്തമായ വളർച്ച, സ്പെഷ്യൽ എജ്യുക്കേഷൻ ആൻഡ് കെയർ ശൃംഖലയുടെ വികസനം, ഉന്നത വിദ്യാഭ്യാസ മേഖലയിലുടനീളം നടത്തിയ തന്ത്രപ്രധാനമായ പ്രവർത്തനങ്ങൾ എന്നിവയാണ് റെക്കോർഡ് സാമ്പത്തിക നേട്ടങ്ങളിലേക്ക് വഴിയൊരുക്കിയത്. വിദ്യാർത്ഥികളുടെയും ഗുണഭോക്താക്കളുടെയും എണ്ണം 4 ,700 ഇൽ നിന്ന് 27,900 ആയി വളർന്നു. ഡേ കെയർ ശൃംഖല 35 ഇൽ നിന്ന് 39 സെന്‍ററുകളായും സ്കൂൾ ശൃംഖല 10 ൽ നിന്ന് 14 ആയും ഉയർന്നു.

Related Stories

No stories found.
logo
The Cue
www.thecue.in