Film Talks

തെറിവിളിക്കുന്നത് ഭീരുക്കള്‍, കവിതയുടെ പേരില്‍ റഫീക്ക് അഹമ്മദ് ഹീനമായ സൈബര്‍ ആക്രമണം നേരിട്ടെന്ന് ഫെഫ്ക

കെ റെയില്‍ വിരുദ്ധ കവിതയെഴുതിയ കവി റഫീക്ക് അഹമ്മദ് ഹീനമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍. റഫീക്ക് അഹമ്മദിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്നും ഫെഫ്കയുടെ എഴുത്തുകാരുടെ സംഘടന. പ്രസിഡന്റ് എസ്. എന്‍ സ്വാമിയും സെക്രട്ടറി ബാബു പള്ളാശേരിയും പുറത്തിറക്കിയ പ്രസ്താവനയിലാണ് ഐക്യദാര്‍ഡ്യം. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അംഗം കൂടിയാണ് റഫീക്ക് അഹമ്മദ്.

കവിത തുറക്കുന്ന ജനാധിപത്യ സംവാദത്തെ തെറിവിളിയിലേക്ക് ചുരുക്കുന്നവര്‍ ഭീരുക്കളാണെന്നും റഫീക്ക് അഹമ്മദ് പറഞ്ഞത് പോലെ അവരോട് സഹതാപം മാത്രമെന്നും ഫെഫ്ക.

റഫീക്ക് അഹമ്മദിന്റെ കവിത

ഹേ...കേ...

എങ്ങോട്ടു പോകുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

തണ്ണീർത്തടങ്ങളെ പിന്നിട്ട്

തെങ്ങിൻ നിരകളെപ്പിന്നിട്ട്

കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്

സഹ്യനെക്കുത്തി മറിച്ചിട്ട്

പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്

പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന

മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്

ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന

നല്ല നഗരത്തെരുവുകൾ പിന്നിട്ട്,

ശ്വാസത്തിനായിപ്പിടയും ഭയാകുല -

മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,

ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം

നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്

കുട്ടികൾ നിത്യം മരിയ്ക്കും വനവാസി

യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്

മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,

തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ

ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,

എങ്ങോട്ടു പായുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ

ഹേ ..

കേ ..?

Finale of The Animal Trilogy; 'എക്കോ' നാളെ തിയറ്ററുകളിലേക്ക്

തിയറ്ററുകൾ കൊള്ളയടിക്കാൻ ചിന്ന വീരപ്പൻ! 'വിലായത്ത് ബുദ്ധ' നാളെ തിയറ്ററുകളിൽ

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

SCROLL FOR NEXT