Film Talks

'സ്ത്രീകളോട് മോശമായി പെരുമാറുന്നത് അംഗീകരിക്കാനാവില്ല'; ശ്രീനാഥ് ഭാസി നിയമനടപടി നേരിടണമെന്ന് ചട്ടമ്പിയുടെ സംവിധായകന്‍

അഭിമുഖത്തിനിടയില്‍ നടന്‍ ശ്രീനാഥ് ഭാസി അവതാരകയെ അധിക്ഷേപിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി ചട്ടമ്പി സിനിമയുടെ സംവിധായകന്‍ അഭിലാഷ് എസ് കുമാര്‍. സ്ത്രീകളോട് മോശമായി പെരുമാറുന്നതിനെ ന്യായീകരിക്കാനും അംഗീകരിക്കാനും സാധിക്കില്ല. ചട്ടമ്പി സിനിമയുടെ പ്രമോഷനിടയിലാണ് ഇക്കാര്യം സംഭവിക്കുന്നത്. അത് താനോ മറ്റ് അണിയറ പ്രവര്‍ത്തകരോ അറിഞ്ഞിരുന്നില്ല. ഈ വിഷയത്തില്‍ ശ്രീനാഥ് ഭാസി നിയമനടപടി നേരിടുകയാണ് വേണ്ടതെന്നും അഭിലാഷ് ദ ക്യുവിനോട് പറഞ്ഞു.

അഭിലാഷ് എസ് കുമാര്‍ പറഞ്ഞത്:

ചട്ടമ്പി സിനിമയുടെ പ്രമോഷനിടയായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ സംവിധായകനായ ഞാനോ മറ്റ് അണിയറ പ്രവര്‍ത്തകരോ അവിടെയുണ്ടായിരുന്നില്ല. ശ്രീനാഥ് ഭാസി അവതാരികയോട് മോശമായി പെരുമാറിയതില്‍ സിനിമയുടെ ഭാഗമായ മറ്റാര്‍ക്കും ഉത്തരവാദിത്വമില്ല. സ്ത്രീകളോട് മോശമായി പെരുമാറുന്നത് ഒരു തരത്തിലും ന്യായീകരിക്കാനോ അംഗീകരിക്കാനോ സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ സംഭവം നടന്നതിന് പിന്നാലെ മോശം അനുഭവം ഉണ്ടായ അവതാരികയോടും അവരുടെ ടീമിനോട് നേരിട്ട് പോയി മാപ്പ് പറഞ്ഞത്. അവരുടെ ആവശ്യം ശ്രീനാഥ് ഭാസി മാപ്പ് പറയണം എന്നതായിരുന്നു. എന്നാല്‍ ഭാസി അതിന് തയ്യാറായില്ല.

ചട്ടമ്പി എന്ന സിനിമയില്‍ ശ്രീനാഥ് ഭാസി മാത്രമല്ല ഉള്ളത്. അതുകൊണ്ട് തന്നെ ഈ സംഭവം സിനിമയെ മോശമായി ബാധിക്കരുത്. എന്തായാലും ഇക്കാര്യത്തില്‍ ശ്രീനാഥ് ഭാസി നിയമനടപടി എന്ത് തന്നെയായാലും അത് നേരിടണം എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്.

അതേസമയം മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ് മരട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. ഐപി സി 354 എ (1) (4), 294 ബി, 509 വകുപ്പുകള്‍ പ്രകാരം താരത്തിന് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎയ്ക്കും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. സംഘടനയുടെ സെക്രട്ടറിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവത്തിന് പിന്നാലെ റെഡ് എഫ്.എമ്മിലെ അര്‍.ജെയെ അഭിമുഖത്തിനിടയില്‍ ശ്രീനാഥ് ഭാസി തെറി വിളിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. നിലവില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT