Film Talks

ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തിയുള്ള പ്രമേയം, നിര്‍ബന്ധമായും മലയാളികള്‍ കാണേണ്ട സിനിമയെന്ന് മന്ത്രി സുനില്‍കുമാര്‍

മലയാളികള്‍ കാണേണ്ട സിനിമയെന്ന് മന്ത്രി സുനില്‍കുമാര്‍

THE CUE

ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയ്ക്ക് ഇന്നത്തെ സാഹചര്യത്തില്‍ വലിയ പ്രസക്തിയുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. തൃശൂരില്‍ സിനിമ കണ്ടിറങ്ങിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പ്രയാഗാ മാര്‍ട്ടിനും ദീപക് പറമ്പോലും നായികാ നായകന്‍മാരാകുന്ന ഭൂമിയില്‍ലെ മനോഹര സ്വകാര്യം സംവിധാനം ചെയ്തിരിക്കുന്നത് ഷൈജു അന്തിക്കാട് ആണ്. സാമൂഹ്യ പ്രസക്തമായ നാടകങ്ങളിലൂടെ നിരവധി തവണ സംസ്ഥാന പുരസ്‌കാരം നേടിയ എ.ശാന്തകുമാര്‍ ആദ്യമായി തിരക്കഥയെഴുതിയ സിനിമയുമാണ് ഭൂമിയിലെ മനോഹര സ്വകാര്യം.

വളരെ നല്ലൊരു സിനിമയാണ്, പരമാവധി ആളുകള്‍ കാണേണ്ട സിനിമയാണ്, സിനിമ വെറുമൊരു എന്റര്‍ടെയിന്‍മെന്റ് മാത്രമല്ലല്ലോ, ഇതിലൊരു വലിയ സന്ദേശമുണ്ട്. പ്രണയം മതം വിശ്വാസം തുടങ്ങിയ കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യവും അസംബന്ധവും തമ്മിലുള്ള സംഘര്‍ഷമുണ്ട്. ഈ സിനിമ നിര്‍ബന്ധമായും മലയാളികള്‍ കാണേണ്ട സിനിമയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഈ സിനിമയ്ക്ക് വലിയ പ്രസക്തിയുണ്ട്.
വി എസ് സുനില്‍കുമാര്‍, മന്ത്രി 

ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രാജീവ് കുമാര്‍ നിര്‍മ്മാണം. സച്ചിന്‍ ബാലുവാണ് സംഗീത സംവിധാനം. അന്റോണിയോ മൈക്കിള്‍ ആണ് ക്യാമറ.തീവ്രതയുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. ഒരു ക്രിസ്ത്യന്‍ യുവതിയോട് മുസ്ലിം യുവാവിന് തോന്നിയ പ്രണയം എന്നതിനപ്പുറം ഇന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ട നിരവധി വിഷയങ്ങളില്‍ സിനിമയിലുണ്ടെന്ന് ദീപക് പറമ്പോല്‍ പറയുന്നു. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, എ ശാന്തകുമാര്‍ എന്നിവരാണ് ഗാനരചന. ദീപകിനെയും പ്രയാഗയെയും കൂടാതെ ഇന്ദ്രന്‍സ്, ഷൈന്‍ ടോം ചാക്കോ, ലാല്‍, സുധീഷ്, നിഷാ സാരംഗ് എന്നിവരും ചിത്രത്തിലുണ്ട്.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT