Film Talks

'കഥ കേട്ട് ഇഷ്ടപെട്ടാല്‍ നോ പറയാന്‍ പറ്റില്ല'; 5 വര്‍ഷത്തിനിടയില്‍ സ്‌ക്രിപ്റ്റ് കേട്ടിരുന്നില്ലെന്ന് ഭാവന

മലയാള സിനിമയില്‍ നിന്ന് മാറി നിന്ന അഞ്ച് വര്‍ഷത്തിനിടയില്‍ തിരക്കഥകളൊന്നും തന്നെ കേട്ടിരുന്നില്ലെന്ന് നടി ഭാവന. കഥ പറയാന്‍ തന്നെ വിളിക്കുന്നവരോട് എല്ലാം സിനിമ ചെയ്യുന്നില്ലെന്ന് ആദ്യമെ പറയുകയായിരുന്നു. കാരണം കഥ കേട്ട് ഇഷ്ടപ്പെട്ടാല്‍ പിന്നെ നോ പറയാന്‍ വിഷമമാണെന്നും ഭാവന ദ ക്യുവിനോട് പറഞ്ഞു.

ഭാവന പറഞ്ഞത് :

ഈ അഞ്ച് വര്‍ഷത്തിന് ഇടയ്ക്ക് ഞാന്‍ ശരിക്കും കഥയൊന്നും കേട്ടിരുന്നില്ല. അതായത് എന്നെ വിളിക്കുന്നവരുടെ അടുത്തെല്ലാം ഞാന്‍ സ്‌ക്രിപ്റ്റ് പറയുന്നതിന് മുന്‍പ് ഞാന്‍ ചെയ്യുന്നില്ലെന്ന് പറയുകയായിരുന്നു. അതും എന്റെ വളരെ അടുത്ത സുഹൃത്തുക്കളായ പൃഥ്വിരാജ്, ജയസൂര്യ എന്നിവരൊക്കെയാണ് എന്നെ അങ്ങനെ വിളിക്കാറ്. അങ്ങനെ അവര്‍ വിളിക്കുമ്പോള്‍ തന്നെ ഞാന്‍ കഥ കേട്ടിരുന്നില്ല. കാരണം എന്തുകൊണ്ട് ഒക്കെയോ ഞാന്‍ ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തിട്ട് ഇരിക്കുന്ന സമയം ആയിരുന്നു.

ആ സമയത്ത് ഞാന്‍ കന്നട ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ കഥ കേട്ടിട്ടില്ല ഞാന്‍. ഇവര്‍ വിളിക്കുമ്പോള്‍ തന്നെ ഇപ്പോള്‍ ഭദ്രന്‍ സാറിന്റെ അടുത്താണെങ്കിലും ഞാന്‍ ഇല്ലെന്നാണ് പറഞ്ഞിരുന്നത്. അവരൊക്കെ നീയൊന്ന് കഥ കേള്‍ക്ക് എന്ന് പറയാറുണ്ടായിരുന്നു. പക്ഷെ കഥ കേട്ട് എനിക്ക് ഒരുപാട് ഇഷ്ടപെട്ടാല്‍ പിന്നെ എനിക്ക് നോ പറയാന്‍ വിഷമമാണ്. അതുകൊണ്ട് ഞാന്‍ കഥ കേള്‍ക്കുന്നില്ല, ചെയ്യുന്നില്ല എന്ന തീരുമാനത്തിലായിരുന്നു.

എന്റെ സുഹൃത്തുക്കളും കുടുംബക്കാരുമെല്ലാം എന്തുകൊണ്ടാണ് മലയാള സിനിമ ചെയ്യാത്തത് എന്ന് ചോദിക്കുമ്പോള്‍ എനിക്ക് കൃത്യമായൊരു ഉത്തരം ഇല്ലായിരുന്നു. പക്ഷെ എന്നാലും ആ സമയത്ത് മാറി നില്‍ക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. എങ്കിലും നോ പറയുമ്പോള്‍ എനിക്ക് വിഷമം ഉണ്ടായിരുന്നു.

അഞ്ച് വര്‍ഷത്തിന് ശേഷം ഫെബ്രുവരി 17ന് ഭാവന കേന്ദ്ര കഥാപാത്രമാകുന്ന മലയാള സിനിമ തിയേറ്ററിലെത്തുകയാണ്. ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നാണ് ചിത്രത്തിന്റെ പേര്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT