Film Talks

‘ബാസ്‌കറ്റ് കില്ലിങ്ങാണ് സസ്‌പെന്‍സ്,  തിരക്കഥ പൂര്‍ത്തിയാക്കാനെടുത്തത് നാല് വര്‍ഷം’; സിബിഐ അഞ്ചാം ഭാഗത്തെക്കുറിച്ച് എസ്എന്‍ സ്വാമി  

THE CUE

മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമകളായ സിബിഐ സീരീസിന് അഞ്ചാം ഭാഗം ഒരുങ്ങുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ സിബിഐ തിരിച്ചെത്തുമ്പോള്‍ മലയാളി ഇതുവരെ കാണാത്ത ഒരു സിനിമ ഒരുക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ചിത്രം പുറത്തിറങ്ങിക്കഴിയുമ്പോള്‍ അതിനേക്കാള്‍ പുതിയ ഒരു സംഭവം മലയാളത്തില്‍ ഉണ്ടാവില്ലെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ‘ദ ക്യൂ’വിനോട് പ്രതികരിച്ചു.

ചിത്രത്തിന്റെ തിരക്കഥ തുടങ്ങി പൂര്‍ത്തിയാക്കാനായി നാല് വര്‍ഷമെടുത്തു. ചിത്രത്തിന്റെ കഥാതന്തു ബാസ്‌കറ്റ് കില്ലിങ്ങാണ്, അതെന്താണെന്നതാണ് സിനിമയുടെ സസ്‌പെന്‍സ്, അത് സിനിമയ്ക്ക് വേണ്ടിയുണ്ടാക്കിയ ഒരു വാക്കാണ്, സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാകും.
എസ് എന്‍ സ്വാമി

കൂടത്തായി കൊലപാതക പരമ്പര മലയാള സിനിമയില്‍ ചര്‍ച്ചയാകുമ്പോള്‍ സിബിഐ സീരീസിന് അതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇതിന്റെ തിരക്കഥ ആരംഭിച്ചതാണ്, മിക്കവാറും പഴയ ടീമിലുള്ളവര്‍ ചിത്രത്തോടൊപ്പമുണ്ടാകും. മറ്റു അഭിനേതാക്കളുടെ കാര്യം തീരുമാനിക്കുന്നേയുള്ളുവെന്നും ഉടന്‍ തന്നെ മറ്റ് വിവരങ്ങള്‍ പുറത്തു വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യര്‍. കെ മധു സംവിധാനം ചെയ്ത ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങള്‍ കൂടി പിന്നീട് ഇറങ്ങിയിരുന്നു. എല്ലാത്തി െഇറങ്ങിയത്. ജാഗ്രത (1989), സേതുരാമയ്യര്‍ സിബിഐ (2004), നേരറിയാന്‍ സിബിഐ (2005) തുടങ്ങിയവാണ് തുടര്‍ചിത്രങ്ങളായി എത്തിയത്. അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT