Film Talks

അന്‍വര്‍ റഷീദിന്റെ അടുത്ത സിനിമ തമിഴില്‍, മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ; അര്‍ജുന്‍ ദാസ് നായകന്‍

ട്രാന്‍സ് എന്ന സിനിമക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്നത് തമിഴ് ചിത്രം. കൈദി ഫെയിം അര്‍ജുന്‍ ദാസ് നായകനാകുന്ന ചിത്രത്തിലൂടെയാണ് അന്‍വര്‍ റഷീദ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്‍വര്‍ റഷീദ് പ്രൊഡക്ഷന്‍സ് തന്നെയാവും നിര്‍മ്മാണം. മിഥുന്‍ മാനുവല്‍ തോമസാണ് തമിഴ് സിനിമയുടെ തിരക്കഥയൊരുക്കുന്നതെന്നും അന്‍വര്‍ റഷീദ്.

അല്‍ഫോണ്‍സ് പുത്രന്‍ 'പ്രേമം' എന്ന സിനിമക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ സിനിമ നിര്‍മ്മിക്കുന്നതും അന്‍വര്‍ റഷീദ് ആണ്. 'ഒതളങ്ങാ തുരുത്ത്' എന്ന വെബ് സീരീസിന്റെ ചലച്ചിത്ര രൂപവും അന്‍വര്‍ റഷീദ് നിര്‍മ്മിക്കും. അംബുജിയാണ് സംവിധാനം. ഓണ്‍മനോരമ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദ് പുതിയ പ്രൊജക്ടുകളെക്കുറിച്ച് സംസാരിച്ചത്.

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രമാണ് അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്നത്. നേരത്തെ മ്യൂസിക്കല്‍ പശ്ചാത്തലമുള്ള സിനിമയാണ് അല്‍ഫോണ്‍സ് ആലോചിച്ചിരുന്നത്. അന്‍വര്‍ തന്നെയാണ് പ്രേമം നിര്‍മ്മിച്ചതും. തമിഴ് സിനിമയുടെ ഭാഗമാകണമെന്ന് ചെറുപ്പം മുതല്‍ ആഗ്രഹിച്ചിരുന്നുവെന്നും കൈദിയിലെ വില്ലനായുള്ള പ്രകടനം കണ്ടാണ് അര്‍ജുന്‍ ദാസിനെ നായകനായി നിശ്ചയിച്ചതെന്നും അന്‍വര്‍ റഷീദ്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT