

റമദാനില്‍ ലോകത്തെല്ലായിടത്തുമുളള വിശ്വാസികള്‍ക്ക് ആശംസകള്‍ നേർന്ന് യുഎഇ ഭരണാധികാരികള്‍. റമദാന്‍ ഉദാരമനസ്കതയുടെ സമയമാണ്. കുടുംബങ്ങളിലും ഒപ്പം സമൂഹത്തിലുമുളള ബന്ധം ശക്തിപ്പെടുത്താനുളള അവസരവുമാണ് റമദാനെന്ന് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കുറിച്ചു. നന്മയുടെയും ദാനത്തിന്‍റെയും മാസം, ആത്മശുദ്ധീകരണത്തിനുളള സമയമാണിതെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സില്‍ കുറിച്ചു.
യുഎഇയിലും സൗദി അറേബ്യയിലും ഖത്തറിലും റമദാൻ വ്രതാരംഭം ഫെബ്രുവരി 18 നാണ്. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ചേർന്ന പ്രത്യേക കമ്മിറ്റിയാണ് റമദാൻ ആരംഭം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒമാനില്‍ വ്യാഴാഴ്ചയാണ് റമദാന്‍ ആരംഭം.