Film Talks

കിരൺ സുഖമായിരിക്കുന്നു; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി അനുപം ഖേർ

ഭാര്യ മരണപ്പെട്ടന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് നടൻ അനുപം ഖേർ. കിരൺ ഖേർ രണ്ടാംഘട്ട കൊവിഡ് പ്രതിരോധ വാക്സിൻ എടുത്തുവെന്നും അവർ സുഖമായി ഇരിക്കുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ അദ്ദേഹം കുറിച്ചു. ഇത്തരം നെഗറ്റിവായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്. കിരൺ ഖേറിന് രക്താർബുദം ബാധിച്ചുവെന്ന് അറിയിച്ചുകൊണ്ട് അനുപം ഖേർ ട്വിറ്ററിൽ നേരത്തെ ഒരു പോസ്റ്റിട്ടിരുന്നു.

മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദമാണ് കിരൺ ഖേറിന് ബാധിച്ചിരിക്കുന്നതെന്നും അനുപം ഖേർ അറിയിച്ചിരുന്നു. മികച്ച ഡോക്ടർമാരുടെ ചികിത്സ അവൾക്ക് അനുഗ്രഹമാണെന്നും എല്ലാവരുടേയും പ്രാർഥനയിലൂടെ അവൾ തിരിച്ചുവരുമെന്നും അദ്ദേഹം കുറിച്ചു.

കിരൺ ഖേർ മരണപ്പെട്ടുവെന്ന രീതിയിൽ അടുത്തിടെ തെറ്റായ വാർത്തകൾ ചിലർ പ്രചരിപ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അനുപം ഖേറും കുടുംബവും രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയത്. വാക്സിനേഷൻ എടുത്തതിനുശേഷമുള്ള ചിത്രങ്ങൾ അദ്ദേഹം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT