Film Talks

'ഒരിക്കല്‍ കൂടി ആരംഭിക്കുക എളുപ്പമല്ല', ആന്‍ അഗസ്റ്റിന്‍ തിരിച്ചെത്തുന്നു, അഭിനയത്തിനൊപ്പം സിനിമാ നിര്‍മ്മാണവും

ഇടവേളക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ അഭിനേതാവായി മടങ്ങിയെത്തുന്നു. നിര്‍മ്മാതാവായി കൂടിയാണ് ആന്‍ അഗസ്റ്റിന്‍ ഇക്കുറി എത്തുന്നത്. വിവാഹ ശേഷം ഇടവേള സ്വീകരിച്ച ആന്‍ ലാല്‍ ജോസ് ചിത്രം നീന, ബിജോയ് നമ്പ്യാരുടെ ആന്തോളജി സോളോ എന്നിവയില്‍ കേന്ദ്രകഥാപാത്രമായി എത്തിയിരുന്നു.

പരസ്യചിത്രങ്ങളുടെ നിര്‍മ്മാണവും കോര്‍പറേറ്റ് ഫിലിംസുകളുമായി മിരാമര്‍ ഫിലിംസ് എന്ന ബാനറിലൂടെ സജീവമായിരുന്നു. ദേശീയ തലത്തില്‍ പരസ്യചിത്രങ്ങളിലൂടെ സജീവമായിരുന്നു ഈ കമ്പനി. മീരാമാര്‍ ഫിലിംസ് എന്ന ബാനറിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന സിനിമകളുമെത്തുന്നത്.

ആന്‍ അഗസ്റ്റിന്‍

ഞാന്‍ ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകള്‍ വെയ്ക്കുന്നു.ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു.

ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല.എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

എല്‍സമ്മ എന്ന ആണ്‍കുട്ടി

2010ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ അഭിനയരംഗത്തെത്തുന്നത്. ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ആനിനെ തേടിയെത്തിയിരുന്നു.

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

SCROLL FOR NEXT