Film Talks

നിര്‍മ്മാതാവ് എന്ന നിലയില്‍ എന്റെ സിനിമയില്‍ സ്ത്രീ സുരക്ഷയും തുല്യ വേതനവും ഉറപ്പാക്കും: ആന്‍ അഗസ്റ്റിന്‍

നിര്‍മ്മാതാവ് എന്ന നിലയില്‍ തന്റെ സിനിമകളില്‍ സ്ത്രീ സുരക്ഷയും തുല്യ വേതനവും ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് നടി ആന്‍ അഗസ്റ്റിന്‍. സ്വന്തമായി നിര്‍മ്മിക്കുന്ന സിനിമയാകുമ്പോള്‍ തനിക്ക് ഇക്കാര്യങ്ങള്‍ സംസാരിക്കാനുള്ള ഒരിടം കൂടി അവിടെ ഉണ്ടാകുമെന്നും ആന്‍ ദ ക്യുവിനോട് പറഞ്ഞു.

ആന്‍ അഗസ്റ്റിന്‍ പറഞ്ഞത്:

ഒരു നിര്‍മ്മാതാവെന്ന നിലയില്‍ സ്ത്രീ സുരക്ഷ, തുല്യ വേതനം എന്നീ കാര്യങ്ങള്‍ എന്റെ സിനിമയില്‍ ഉറപ്പാക്കാന്‍ ശ്രമിക്കും. സ്വന്തം സിനിമയാകുമ്പോള്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കാനുള്ള ഒരിടം എനിക്കുണ്ടാവും. പിന്നെ നല്ല സിനിമകള്‍ ചെയ്യുക എന്നത് തന്നെയാണ് ആഗ്രഹം. മലയാളത്തില്‍ എനിക്ക് ഒരു സിനിമ ചെയ്യാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. അത് നല്ലൊരു സിനിമ നല്ലൊരു സ്‌ക്രിപ്റ്റ് ചെയ്യണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. അതിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. നല്ലൊരു പ്രൊജക്റ്റ് വന്നാല്‍ അത് ഉടനെ സംഭവിക്കും.

ഹരികുമാര്‍ സംവിധാനം ചെയ്ത ഓട്ടോ റിക്ഷക്കാരന്റെ ഭാര്യയാണ് ആന്‍ അഗസ്റ്റിന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് നായകന്‍. എം.മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന കഥയാണ് സിനിമയാകുന്നത്. എം.മുകുന്ദനും ഹരികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT