Film Talks

ഹിജഡ, രണ്ടും കെട്ടത് എന്നൊക്കെയുള്ള പരിഹാസങ്ങളാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഞങ്ങളെ വിധേയരാക്കുന്നത്; അഞ്ജലി അമീർ

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വീഴ്ച ആരോപിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് ട്രാൻജെൻഡറും നടിയുമായ അഞ്ജലി അമീര്‍. നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ച് മരിക്കാനുള്ള അവകാശം ട്രാൻസ്ജെൻഡേഴ്സിനുമില്ലേ എന്നാണ് അഞ്ജലി ഫേസ്ബുക്കിലൂടെ സമൂഹത്തോട് ചോദിക്കുന്നത്. സമൂഹം തങ്ങളെ ഹിജഡ, ഒമ്പത്, രണ്ടും കേട്ടത് എന്നൊക്കെ വിളിച്ച് പരിഹസിക്കുന്നത് കൊണ്ടാണ് ട്രാന്‍സ്‌ജെന്‍ഡര്‍സ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നതെന്ന് അഞ്ജലി സോഷ്യൽ മീഡിയയിൽ കുറിച്ചു.

അഞ്ജലി അമീറിന്റെ ഫേസ്ബുക് പോസ്റ്റ്

ഹിജഡ, ഒൻപത്, ചാന്തുപൊട്ട്, ഒസ്സ്, രണ്ടും കെട്ടത്, നപുംസകം , പെണ്ണാച്ചി, അത് ഇത് അങ്ങനെ പലപേരുകൾ വിളിച്ച് നിങ്ങൾ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവർ രണ്ടും കല്പിച്ച്‌ ലിംഗമാറ്റ സർജറിക്ക് വിധേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാലോ അതിന് ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും. പറയൂ.. സമൂഹമേ ഈ ലോകത്തു സ്വസ്ഥമായും സമാധാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ച് മരിക്കുവാനുള്ള അവകാശം ഞങ്ങൾക്കില്ലേ ...

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT