Film Talks

'ക്രിസ്ത്യാനികളും ഹൈന്ദവരും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും’; ലൗ ജിഹാദ് വിദ്വേഷ പ്രചരണവുമായി അലി അക്‌ബർ

ലവ് ജിഹാദ് വിഷയത്തിൽ വിദ്വേഷ പരാമർശവുമായി സംവിധായകൻ അലി അക്ബർ. ‘ലവ് ജിഹാദിൽ സർക്കാരും കോൺഗ്രസ്സും ഒപ്പമുണ്ടാവില്ലെന്നും ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേൽ കാക്ക കൊത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

നിരവധിപേരാണ് പോസ്റ്റിനെ വിമർശിച്ച് കൊണ്ട് കമന്റുകൾ ഇട്ടിരിക്കുന്നത്. സംഘ പരിവാറിൽ നിന്നും സിനിമാ നിർമ്മാണത്തിനുള്ള പണം സ്വരൂപിക്കുന്നതിനായാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നായിരുന്നു അലി അക്ബറിനെതിരെയുള്ള പ്രധാന വിമർശനം.

പുഴ മുതല്‍ പുഴ വരെ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് അലി അക്ബർ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കിയാണ് സിനിമ ഒരുക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുമ്പ് സോഷ്യൽ മീഡിയയിലൂടെ പണം അഭ്യർഥിച്ചിരുന്നു.ആദ്യ ഘട്ടത്തില്‍ ഒരു കോടി മതിയെന്നും, ഇനിയും സഹായിക്കണമെന്നും നേരത്തെ അലി അക്ബര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിനിടെ അലി അക്ബറിന്റെ സിനിമ നിർമ്മിക്കുന്ന മമധർമ്മയ്ക്ക് വിഷുകൈന്നേട്ടമായി ലഭിച്ചെന്നും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

കിലോയ്ക്ക് 2 ദിർഹം, അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

SCROLL FOR NEXT