Film Talks

'ഈ ചർച്ച ഞാൻ ഏറെ ആസ്വദിക്കുന്നു ;' അക്ഷയ് കുമാറിനൊപ്പമുള്ള ബോളിവുഡ് ചിത്രവുമായി പ്രിയദർശൻ

അക്ഷയ് കുമാറിനൊപ്പം ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുവാൻ പ്രിയദർശൻ. അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പ്രിയദർശൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'നീണ്ട ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറിനൊപ്പം അടുത്ത ഹിന്ദി ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു. ഈ ചർച്ച ഞാൻ ഏറെ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്'. എന്നായിരുന്നു പ്രിയദർശൻ കുറിച്ചത്. പ്രിയദർശൻ സാറിനെ പോലെ ബുദ്ധിമാനും ഹ്യുമർ സെൻസുമുള്ള ഒരു വ്യക്തി വിളിക്കുമ്പോൾ കഠിനാദ്ധ്വാനം ചെയ്യേണ്ട ദിവസം ചിരിക്കേണ്ട ദിവസവും കൂടിയാകുന്നുയെന്നാണ് കൂടിക്കാഴ്ചയെ കുറിച്ച് അക്ഷയ് കുമാർ വിശേഷിപ്പിച്ചത്

അക്ഷയ് കുമറിന്റെ സൂപ്പർ താരപദവിയിൽ നിർണായകമായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത സിനിമകൾ. ഖിലാഡി ഇമേജിൽ നിന്ന് അക്ഷയ് കുമാർ ബോളിവുഡ് മുൻനിര താരമായും ഹ്യൂമർ റോളുകളിലും സ്വീകാര്യത നേടിയത് പ്രിയൻ ചിത്രങ്ങളിലൂടെയാണ്. ഒപ്പം എന്ന സിനിമക്ക് ശേഷം അക്ഷയ്-പ്രിയൻ കൂട്ടിൽ സിനിമ പ്രഖ്യാപിച്ചുവെങ്കിലും വൈകി. ബോളിവുഡിലെ ഏറ്റവും സക്‌സസ് ഫുൾ ആയ കോംബോകളിൽ ഒന്നാണ് അക്ഷയ്-പ്രിയൻ ടീം

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT