Film Talks

'മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കണം'; അക്ഷയ് കുമാര്‍

നടന്‍ മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ അഭിനയിക്കണമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. തന്നെ മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിപ്പിക്കുമോ എന്ന് സംവിധായകന്‍ പ്രിയദര്‍ശനോട് ചോദിക്കുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

രക്ഷബന്ധന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനിടയില്‍ ഒരു മലയാളി ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അക്ഷയ് കുമാര്‍. ഒരുപാട് മലയാള സിനിമകള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്ത് സൂപ്പര്‍ ഹിറ്റാക്കിയിട്ടുള്ള താങ്കള്‍ എന്നാണ് മലയാളത്തില്‍ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം.

''മലയാള സിനിമയില്‍ അഭിനയിക്കാന്‍ സന്തോഷമേ ഉള്ളൂ. പക്ഷേ പ്രശ്‌നം എന്താണെന്നുവച്ചാല്‍ മലയാളം സംസാരിക്കാന്‍ എനിക്ക് അറിയില്ല. എനിക്ക് എന്റെ സ്വന്തം ശബ്ദത്തില്‍ സംസാരിക്കുന്നതാണ് ഇഷ്ടം. മറ്റൊരാള്‍ എനിക്ക് വേണ്ടി ഡബ് ചെയ്യുന്നതില്‍ താല്‍പര്യമില്ല.', അക്ഷയ് കുമാര്‍ പറഞ്ഞു.

'എനിക്കൊരു മലയാളം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. തമിഴില്‍ ഞാന്‍ രജനികാന്തിനൊപ്പം അഭിനയിച്ചു, കന്നടയിലും അഭിനയിച്ചു. ഇനി മലയാളത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണം. മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തില്‍ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദര്‍ശനോട് ചോദിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതൊരു ബഹുമതിയായിത്തന്നെ കരുതു'മെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു.

'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ

എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം സാധ്യമാണോ? എം.ജി.രാധാകൃഷ്ണന്‍ അഭിമുഖം | Conversation with Maneesh Narayanan

'ഒരു ദൈവം തന്ത പൂവേ' പാടിയത് 15-ാം വയസ്സിൽ, ഇത്ര ഹെവി ഇമോഷൻസ് ഉള്ള ഗാനമാണെന്ന് അന്ന് അറിയില്ലായിരുന്നു: ചിന്മയി

യുഎഇയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്

Time for Another Sushin Magic; 'പേട്രിയറ്റ്' ആദ്യഗാനം എത്തുന്നു

SCROLL FOR NEXT