Film Talks

ആരാണ് പിന്നിലെന്നറിയാം, ഫോണ്‍ റെക്കോര്‍ഡ് പുറത്തുവിട്ടത് വേദനിപ്പിച്ചെന്ന് ബാല

THE CUE

ഒരു വര്‍ഷം മുമ്പ് നടത്തിയ സ്വകാര്യസംഭാഷണത്തിന്റെ ഫോണ്‍ റെക്കോര്‍ഡ് പുറത്തുവിട്ടത് ആരാണെന്ന് അറിയാമെന്ന് നടന്‍ ബാല. സിനിമയില്‍ ഫോക്കസ് ചെയ്ത് മുന്നോട്ട് പോകാന്‍ തീരുമാനിച്ച ആളാണ് താന്‍. ഫോണ്‍ കോള്‍ റെക്കോര്‍ഡ് പുറത്തുവിട്ടത് ശരിക്കും മാനസികമായി വേദനിപ്പിച്ചെന്നും ഫേസ്ബുക്ക് ലൈവില്‍ ബാല പറയുന്നു.

നടന്‍ ബാല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്

ഇന്ന് രാവിലെ തൊട്ട് എല്ലാവരുടെയും ഫോണ്‍ കോളുകള്‍ വരികയാണ്. വ്യക്തിജീവിതത്തെക്കുറിച്ച് എല്ലാം സംസാരിച്ച് കഴിഞ്ഞതാണ്, നാല് മാസം മുമ്പ് വിവാഹ മോചനവും ലഭിച്ചിരുന്നു. സ്വാഭാവികമായും ഒരു കേസ് നടക്കുമ്പോള്‍ സ്വയരക്ഷക്ക് കോള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടാകും. ഒരു വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത് എന്താണ്, ഇത് ശരിക്കും മുറിവേല്‍പ്പിക്കുന്നുണ്ട്. മനസ് ഒരു പാട് വേദനിക്കുന്നുണ്ട്. ആരും നേരിട്ട് എന്നെ വിളിച്ച് ഭീഷണിപ്പെടുത്തുന്നില്ല. പക്ഷേ എന്റെ വി ഐ പി ഫ്രണ്ട്‌സിനെ വിളിച്ച് ചിലതൊക്കെ പറഞ്ഞിട്ടുണ്ട്. എനിക്ക് വേണമെങ്കിലും പൊലീസില്‍ പരാതിപ്പെടാം. അല്ലെങ്കില്‍ മാധ്യമങ്ങളോട് സംസാരിക്കാം. പക്ഷേ ഇത് എന്റെ ജീവിതത്തിലെ കാര്യങ്ങളല്ല. സിനിമയില്‍ ഫോക്കസ് ചെയ്ത് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. വളരെ സില്ലിയായുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ആരാണെന്ന് പിടികിട്ടി, അവരും നന്നായിരിക്കട്ടെ.

സഹോദരന്‍ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തേ എന്ന സിനിമയില്‍ രജനികാന്തിനൊപ്പം ഒരു കഥാപാത്രമായി അഭിനയിക്കുന്നുണ്ടെന്നും ബാല.

നാടിന് വേണ്ടി ഇനിയും ഉയരത്തിൽ കയറാൻ മടിയില്ല; മന്ത്രി കെ.രാജൻ ‌‍‍‌|Conversation with Maneesh Narayanan

എൻഐഎ ഓഫീസറായി ജയസൂര്യ; യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ‘ഓപ്പറേഷൻ ത്രാൾ’

ചിരിയുണർത്തുന്ന 'മധുവിധു'; കയ്യടി നേടി ഷറഫുദ്ദീൻ ചിത്രം

മികച്ച ഹിറ്റ്; മോഹിനിയാട്ടം 130ൽ നിന്ന് 215 തിയറ്ററുകളിലേക്ക്

കണ്ടിരിക്കേണ്ട ത്രില്ലർ! 'ഒരു ദുരൂഹ സാഹചര്യത്തിൽ' പ്രേക്ഷകപ്രശംസ നേടുന്നു

SCROLL FOR NEXT