Film Talks

വീണ്ടും വ്യാജഫോട്ടോ പ്രചരണം, രോഷാകുലയായി അനുപമ പരമേശ്വരന്‍

THE CUE

സാമൂഹിക മാധ്യമങ്ങള്‍ വഴി എഡിറ്റ് ചെയ്യപ്പെട്ടതും, മോര്‍ഫ് ചെയ്തതുമായ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കപ്പെടുന്നതിന് നിരന്തരം ഇരയാകുന്നവരാണ് അഭിനേത്രിമാര്‍. നടി അനുപമാ പരമേശ്വരന്റെ മുഖത്തോടൊപ്പം എഡിറ്റ് ചെയ്ത് ചേര്‍ത്ത വ്യാജ ചിത്രങ്ങള്‍ നേരത്തെയും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ കാലത്തും അനുപമയ്‌ക്കെതിരെ സൈബര്‍ ലോകത്ത് വ്യാജ പ്രചരണത്തില്‍ കുറവില്ല.

'പ്രചരിക്കുന്നത് വ്യാജ ചിത്രമാണ്, ഇത്തരം അസംബന്ധങ്ങള്‍ക്ക് ഇതിന് മാത്രം സമയമുണ്ടല്ലേ' തന്റെതെന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോയും അതില്‍ ഉപയോഗിച്ചിരിക്കുന്ന മുഖം ഉള്‍പ്പെട്ട യഥാര്‍ത്ഥ ഫോട്ടോയും പങ്കുവച്ച് അനുപമാ പരമേശ്വരന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അനുപമാ പരമേശ്വരന്‍ കന്നഡയിലും തെലുങ്കിലും തമിഴിലുമായി സജീവമാണ്. പ്രേമം തെലുങ്ക് പതിപ്പിലും അനുപമ നായികയായിരുന്നു. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന മണിയറയിലെ അശോകനാണ് പുതിയ ചിത്രം. ഈ സിനിമയില്‍ അസിസ്റ്റന്റ്് ഡയറക്ടര്‍ കൂടിയായിരുന്നു അനുപമ.

കഴിഞ്ഞ ദിവസം ഉപ്പും മുളകും താരം ജൂഹി രസ്തഗി തന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരണം നടത്തുന്നതിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. വാസ്തവ വിരുദ്ധവും വ്യക്തിഹത്യ നടത്തുന്നതുമായിരുന്നു പ്രചരണമെന്നും ജൂഹി പറയുന്നു.

ജൂഹി രസ്തഗിയുടെ പോസ്റ്റ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരിൽ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രചരണങ്ങൾ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചില കുബുദ്ധികൾ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ. ശ്രദ്ധയിൽപ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകൾ - ചൂണ്ടി കാട്ടി കേരള പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്റ IPS നും, എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. ഇവരുടെ നിർദ്ദേശപ്രകാരം സൈബർ സെൽ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ . Police ന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ..

സസ്നേഹം

Juhi Rustagi

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

SCROLL FOR NEXT