Film News

ആറ് ബോളില്‍ നിന്ന് ആറ് സിക്‌സ് അടിക്കണം: മിന്നല്‍ മുരളിക്ക് പുതിയ ടെസ്റ്റുമായി യൂവി

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായ മിന്നല്‍ മുരളി ഡിസംബര്‍ 24നാണ് നെറ്റ്ഫ്ലിക്സിലൂടെ ലോകപ്രേക്ഷകരിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായി വലിയ പ്രീ റിലീസ് ക്യാംപെയിനാണ് ചിത്രത്തിന് വേണ്ടി നെറ്റ്ഫ്ലിക്സ് ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ സൂപ്പര്‍ ഹീറോ ആകുന്നതിന് വേണ്ടി ടെസ്റ്റില്‍ പങ്കെടുക്കുന്ന മിന്നല്‍ മുരളിയുടെ വീഡിയോ അടുത്തിടെ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിരുന്നു. ആദ്യ ടെസ്റ്റില്‍ മിന്നല്‍ മുരളിയുടെ ബലമാണ് പരിശോധിച്ചത്. അതിനായി ഇന്ത്യന്‍ റസ്ലറായ ദ ഗ്രേറ്റ് ഖാലിയാണ് ടൊവിനോയുടെ ടെസ്റ്റ് നടത്തിയത്.

അടുത്തതായി മിന്നല്‍ മുരളിയുടെ വേഗതയുടെ പരിശോധനയാണ്. ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗാണ് മിന്നല്‍ മുരളിക്ക് വേണ്ടി ടെസ്റ്റ് നടത്തുന്നത്. മിന്നല്‍ മുരളിയുടെ വേഗത പരിശോധിക്കുന്നതിനായി ആറ് ബോളില്‍ നിന്ന് ആറ് സിക്‌സ് അടിക്കാനാണ് യുവി ആവശ്യപ്പെട്ടിരിക്കുന്നത്. യുവരാജ് സിംഗും ടൊവിനോയും ഒരുമിച്ചുള്ള പ്രോമോ വീഡിയോ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടു.

കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്‌ലിക്‌സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്‌ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT