Film News

'വീണ്ടും വൈഎസ്ആർ ആയി മമ്മൂട്ടി, ഒപ്പം ജീവയും' ; യാത്ര 2 ഫസ്റ്റ് ലുക്ക്

മമ്മൂട്ടിയെ നായകനാക്കി വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ചിത്രമായ യാത്രയുടെ രണ്ടാം ഭാഗമായ യാത്ര 2വിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ആദ്യ ഭാഗം ഒരുക്കിയ മഹി വി രാഘവ് ആണ് യാത്ര 2 സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയോടൊപ്പം തമിഴ് നടൻ ജീവയും പ്രധാന വേഷത്തിൽ സിനിമയിലെത്തുന്നുണ്ട്. ചിത്രം ഫെബ്രുവരി 8 2024 ന് തിയറ്ററുകളിലെത്തും.

ചിത്രത്തിൽ വൈ എസ് രാജശേഖർ റെഡ്ഡി ആയി മമ്മൂട്ടി എത്തുമ്പോൾ അദ്ദേഹത്തിന്റെ മകനും ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഢിയെയാണ് ജീവ അവതരിപ്പിക്കുന്നത്. മമ്മൂട്ടി സാറില്ലാതെ യാത്രയും യാത്ര രണ്ടാം ഭാഗവും ഉണ്ടാകുമായിരുന്നില്ല. ഈ അവസരത്തിന് താൻ എന്നേക്കും നന്ദിയുള്ളവനായിരിക്കും എന്നും മമ്മൂട്ടി സാർ സെറ്റിലെത്തി ആ റോളിന് ജീവൻ നൽകിയത് കണ്ടപ്പോൾ ഒരു ദേജാവു അനുഭവമായിരുന്നുവെന്നും മഹി വി രാഘവ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചു. സംവിധായകൻ മഹി വി രാഘവ് തന്നെയാണ് യാത്ര 2 നിർമിക്കുന്നത്. ശിവ മേക്കയാണ് സഹനിർമ്മാതാവ്. സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ കൈകാര്യം ചെയ്യുന്നത് സെൽവ കുമാർ ആണ്.

2019 ൽ പുറത്തിറങ്ങിയ യാത്ര ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് 2004 മെയ് മുതൽ 2009 ജൂൺ വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന രാജശേഖർ റെഡ്ഡിയുടെ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ജഗപതി ബാബു, സുഹാസിനി, റാവു രമേശ്, അനസൂയ ഭരദ്വാജ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. തെലുങ്കിൽ ഒരുക്കിയ യാത്ര മലയാളത്തിലും തമിഴിലേക്കും മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT