Lokesh Kanagaraj coolie update 
Film News

'നിങ്ങൾക്കൊപ്പം പ്രവർത്തിച്ചത് ആവേശകരമായ അനുഭവം', ഇതാണ് ലോകേഷ് കനകരാജ് ചിത്രം 'കൂലി'യിലെ സൗബിൻ

രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിൽ സൗബിൻ ഷാഹിർ പ്രധാന റോളിലെത്തുന്നുണ്ട്. സൗബിന‍് ഷാഹിർ അവതരിപ്പിക്കുന്ന കഥാപാത്രത്തിനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്താണ് സംവിധായകൻ ലോകേഷ് കനകരാജ് സൗബിന് പിറന്നാളാശംസ നേർന്നിരിക്കുന്നത്. നിങ്ങൾക്കൊപ്പംപ്രവർത്തിച്ചത് ആവേശകരമായ അനുഭവം ആയിുരന്നു. പിറന്നാളാശംസകൾ സൗബിന‍് ഷാഹിർ സാർ എന്ന് ലോകേഷ് എക്സിൽ കുറിച്ചു. കഴുത്തിൽ ചുവന്ന തോർത്തും,കഴുത്തിൽ കറുത്ത ചരടുമായി ഒരു തൊഴിലാളിയുടെ വേഷത്തിലാണ് സൗബിൻ ഷാഹിർ.

ദയാല്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. കൂലിയുടെ ടീമിലേക്ക് സൗബിനെ സ്വാഗതം ചെയ്തുകൊണ്ട് സംവിധായകന്‍ ലോകേഷ് കനകരാജും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സും എക്‌സിലൂടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പങ്കുവച്ചിരുന്നു.

വേട്ടയ്യനിൽ അമിതാബ് ബച്ചൻ നിര‍്ണായക റോളിൽ വന്നത് പോലെ ആമിർ ഖാന‍് കൂലിയിൽ അതിഥി താരമായി എത്തുമെന്ന് സോഷ്യൽ മീഡിയിയൽ പ്രചരണമുണ്ടായിരുന്നു. ഇക്കാര്യത്തിൽ നിർമ്മാതാക്കളോ സംവിധായകനോ ഔദ്യോ​ഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

രജിനികാന്തിന്റെ അഭിനയ ജീവിതത്തിലെ 171-മത് ചിത്രമാണ് 'കൂലി'. 2024 ഏപ്രില്‍ 22നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കുന്ന ടീസര്‍ പുറത്തുവിട്ടത്. പിന്നീട് വലിയ ചര്‍ച്ചയാണ് സിനിമയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ടായത്. 'ലിയോ' എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കൂലി'. ലോകേഷ് സിനിമാ യൂണിവേഴ്സില്‍ ഉള്‍പ്പെടുന്ന ചിത്രമാണോ കൂലി എന്നുള്ളത് കാത്തിരുന്നു കാണണം. ജയിലറിന് ശേഷം രജിനികാന്ത് കേന്ദ്ര കഥാപാത്രമാകുന്ന ആക്ഷന്‍ ഡ്രാമ ചിത്രമായിരിക്കും 'കൂലി'. അതേ സമയം രജിനികാന്ത് അവസാനമായി എത്തിയ ലാല്‍ സലാം എന്ന ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു.

സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ലോകേഷിന്റെ വിക്രം എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും ഗിരീഷ് ഗംഗാധരനായിരുന്നു. അന്‍പറിവ് മാസ്റ്ററാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സജീകരിക്കുന്നത്. സത്യരാജ്, ശ്രുതി ഹാസന്‍, മഹേന്ദ്രന്‍, ഉപേന്ദ്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിങ് ഫിലോമിന്‍ രാജ്.

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ്റ് ടീസർ പുറത്തുവന്നിരുന്നു. കൂലിയുടെ നിർമാതാക്കളായ സൺ പിക്ച്ചേഴ്സിന് എതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ഇളയരാജ. കൂലിയിലെ ടീസറിന് ഉപയോഗിച്ചിരിക്കുന്ന തന്റെ പാട്ടിന് പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിർമ്മാതാക്കൾക്ക് ഇളയരാജ നോട്ടീസ് അയച്ചത്. കൂലിയുടെ പ്രൊമൊയില്‍ നിന്ന് വാ വാ ഗാനം നീക്കുകയോ ഉപയോഗിക്കാൻ അനുമതി വാങ്ങുകയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയെന്നുമാണ് പരാതി.

ഏപ്രിൽ 22-നാണ് ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ ടീസർ പുറത്തുവിട്ടത്. ടീസറിൽ ഇളയരാജ തങ്കമകൻ എന്ന സിനിയ്ക്കായി ചിട്ടപ്പെടുത്തിയ വാ വാ പക്കം വാ എന്ന ഗാനത്തിലെ ഡിസ്കോ ഡിസ്കോ എന്ന ഭാഗമാണ് കൂലി ടൈറ്റിൽ ടീസറിൽ ഉപയോഗിച്ചിരിക്കുന്നത്. 1957-ലെ പകർപ്പവകാശ നിയമപ്രകാരമാണ് ഇളയരാജ പരാതി നൽകിയിരിക്കുന്നത്. സംവിധായകൻ ലോകേഷ് കനകരാജ് മുൻപുള്ള സിനിമകളിലും പഴയ പാട്ടുകൾ അനുവാദം കൂടാതെ ഉപയോഗിക്കുന്നു എന്ന് പരാതിയിൽ ആരോപിക്കുന്നു. നേരത്തെ 'വിക്രം' ചിത്രത്തിലെ ''വിക്രം.. വിക്രം'' എന്ന ഗാനത്തിന് ലോകേഷ് കനകരാജ് സംഗീത സംവിധായകനിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ല. അതുപോലെ സംവിധായകന്റെ തന്നെ നിർമ്മാണ സംരംഭമായ ഫൈറ്റ് ക്ലബ്ബിലെ "എൻ ജോഡി മഞ്ച കുരുവി" എന്ന ഗാനത്തിൻ്റെ സംഗീതവും അനുമതിയില്ലാതെ പുനർനിർമ്മിച്ചതായി ആക്ഷേപമുണ്ട്.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT