Film News

'ഉറങ്ങാന്‍ കിടക്കുമ്പോഴും ഞാന്‍ ഫ്രീസറിലാണെന്ന് തോന്നുമായിരുന്നു'; മിലി ചിത്രീകരണത്തെക്കുറിച്ച് ജാന്‍വി കപൂര്‍

മലയാള ചിത്രം ഹെലന്റെ റീമേക്ക് ആയ മിലിയുടെ ചിത്രീകരണസമയത്ത് മാനസിക സമ്മര്‍ദം നേരിടേണ്ടി വന്നതായി നടി ജാന്‍വി കപൂര്‍. ചിത്രീകരണം പൂര്‍ത്തിയാക്കി മുറിയില്‍ എത്തിയതിനു ശേഷവും ഉറക്കത്തില്‍ താന്‍ ഫ്രീസറിനുള്ളില്‍ തുടരുന്നതായി തനിക്ക് അനുഭവപ്പെട്ടിരുന്നതായും ജാന്‍വി കപൂര്‍ പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാന്‍വിയുടെ പ്രതികരണം.

ദിവസവും 15 മണിക്കൂറോളം ഒരു ഫ്രീസറിന് അകത്ത്, അതും കൂടുതല്‍ സമയം കരഞ്ഞുകൊണ്ട് ചിലവഴിക്കുന്നതും, ചില സമയത്ത് ഒരു എലി നിങ്ങളുടെ വിരലുകളില്‍ കടിച്ചുകൊണ്ടിരിക്കുന്നതും അത്ര ഗ്ലാമറസായിട്ടുള്ള കാര്യമല്ലെന്നുറപ്പ്. ആരോഗ്യനില മോശമാവുകയും പെയിന്‍ കില്ലേഴ്‌സ് കഴിക്കേണ്ടിയും വന്നിരുന്നു. സംവിധായകന് പോലും അസുഖം വന്നിരുന്നുവെന്നും ജാന്‍വി പറഞ്ഞു.

മാത്തുക്കുട്ടി സേവ്യര്‍ 2019 ല്‍ സംവിധാനം ചെയ്ത മലയാളത്തിലെ ഹിറ്റ് ചലച്ചിത്രമായിരുന്ന ഹെലന്റെ ഹിന്ദി പുനര്‍നിര്‍മാണമാണ് 'മിലി'. അന്ന ബെന്‍ ആയിരുന്നു മലയാളത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ബോളിവുഡിലും സംവിധാനം ചെയ്യുന്നത്. മണിക്കൂറുകളോളം ഒരു ഫ്രീസറില്‍ അകപ്പെട്ടു പോകുന്ന റസ്റ്റോറന്റ് ജീവനക്കാരിയായ പെണ്‍കുട്ടിയുടെ കഥാപാത്രമാണ് ചിത്രത്തില്‍ ജാന്‍വിയുടേത്.

സീ സ്റ്റുഡിയോസും ബോണി കപൂറും ചേര്‍ന്നാണ് മിലി നിര്‍മിക്കുന്നത്. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. നവംബര്‍ നാലിന് ചിത്രം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യും.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT