Film News

വിഎഫ്എക്സ് പഴയ വിഎഫ്എക്സ് അല്ല ; ഇതാ പുതിയ ആദിപുരുഷ് ട്രെയ്‌ലർ

പ്രഭാസിനെ നായകനാക്കി രാമായണത്തിന്റെ പശ്ചാത്തലത്തില്‍ ഓം റൗത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആദിപുരുഷി'ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജൂണ്‍ 16ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.

കഴിഞ്ഞ ഒക്ടോബര്‍ 2 നാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. ടീസറില്‍ വിഎഫ്എക്സിന്റെ കുറഞ്ഞ നിലവാരത്തിന് സോഷ്യല്‍ മീഡിയയിലൂടെ കടുത്ത ട്രോളുകള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ചാണ് ഇപ്പോള്‍ പുതിയ ട്രെയ്ലര്‍ പുറത്തിറക്കിയിരിക്കുന്നത്. സീതാപഹരണവും രാമന്റെ ലങ്കയിലേക്കുള്ള യാത്രയും യുദ്ധവുമൊക്കെ ആണ് ട്രെയ്‌ലറിലെ കാഴ്ചകള്‍.

ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ഛായാഗ്രഹണം -ഭുവന്‍ ഗൗഡ, എഡിറ്റിങ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം. ഹത്രെ. സംഗീതം -അജയ്-അതുല്‍, രവി ബസ്റൂര്‍ പശ്ചാത്തല സംഗീതം -സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

ഒരു താറാവ് കറിയിൽ നിന്ന് പിറന്ന സിനിമ; 'എ ഡക്ക് ടെയിൽ' IFFK വേദിയിലേക്ക്: സംവിധായകൻ അരുൺ വർഗീസ് അഭിമുഖം

സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകളില്ല: സിദ് ശ്രീറാം

എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ; പുരസ്കാരം ഏറ്റുവാങ്ങി ഡോ. ഷംഷീർ വയലിൽ

പ്രേക്ഷകരെ ഭ്രമിപ്പിച്ച് 90-ൽ നിന്നും 145 തിയറ്ററുകളിലേക്ക്; 'ഭൗമ' രണ്ടാം വാരത്തിലേക്ക്

ക്യാമ്പസ് സൗഹൃദവും പ്രണയവും ആഘോഷമാക്കി 'മെറി ബോയ്സ്'; ട്രെയിലർ പുറത്തിറങ്ങി

SCROLL FOR NEXT