Film News

‘സമ്പാദ്യങ്ങള്‍ തീരുകയാണ്’, ദുരിതമനുഭവിക്കുന്നവരെ വായ്പയെടുത്തും സഹായിക്കുമെന്ന് പ്രകാശ് രാജ്

THE CUE

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതം അനുഭവിക്കുന്നവരെ വായ്പയെടുത്തും സഹായിക്കുമെന്ന് നടന്‍ പ്രകാശ് രാജ്. രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവില്‍ വന്നത് മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് പ്രകാശ് രാജ്. തന്റെ സമ്പാദ്യമെല്ലാം തീര്‍ന്നു തുടങ്ങിയിരിക്കുന്നുവെന്നും, പക്ഷെ വായ്പ എടുത്തായാലും ആവശ്യക്കാരെ സഹായിക്കുമെന്നുമാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'എന്റെ സമ്പാദ്യങ്ങള്‍ തീരുകയാണ്, പക്ഷെ വായ്പ എടുത്തായാലും ആവശ്യക്കാരെ സാഹായിക്കുന്നത് തുടരും. കാരണം എനിക്കറിയാം, എനിക്കിനിയും സമ്പാദിക്കാനാകുമെന്ന്. നമുക്കിതിനെ ഒരുമിച്ച് നേരിടാം, ജീവിതം തിരികെപിടിക്കാം', ട്വീറ്റില്‍ പ്രകാശ് രാജ് പറയുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് പ്രകാശ് രാജ് ഫൗണ്ടേഷന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇതിനകം 1000ല്‍ അധികം കുടുംബങ്ങള്‍ക്ക് പ്രകാശ് രാജ് സഹായമെത്തിച്ചുവെന്നാണ് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കൂടാതെ ലോക്ക് ഡൗണ്‍ സാരമായി ബാധിച്ചവര്‍ക്ക് തന്റെ ഫാം ഹൗസില്‍ താമസസൗകര്യം ഒരുക്കിയിട്ടുമുണ്ട്. തന്റെ പ്രൊഡക്ഷന്‍ ഹൗസിലും ഫാം ഹൗസിലും വീട്ടിലും ജോലി ചെയ്യുന്നവര്‍ക്ക് മൂന്ന് മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കിയതായും താരം നേരത്തെ അറിയിച്ചിരുന്നു.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT