Film News

അര്‍ഹിക്കുന്ന വില കിട്ടുന്നില്ല; ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് വിജയ് യേശുദാസ്

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്. മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും അങ്ങനെയല്ല. അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് വ്യക്തമാക്കി.

പിതാവ് യേശുദാസും സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും വിജയ് യേശുദാസ് പറയുന്നു. വിജയ് യേശുദാസ് പിന്നണി ഗാനരംഗത്തെത്തിയിട്ട് 20 വര്‍ഷം തികയുകയാണ്. പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസ് നേടിയിരുന്നു. മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജയ് യേശുദാസ് നേടിയത്.

മലയാളത്തില്‍ മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസിന് ലഭിച്ചിട്ടുള്ളത്. ധനുഷ് നായകനായ മാരിയില്‍ വില്ലന്‍ വേഷത്തിലും വിജയ് യേശുദാസ് എത്തിയിരുന്നു.

പോളണ്ട് മൂസയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ ആ അവസരം നഷ്ടമായി: മമ്മൂട്ടി

സുരേഷ് ഗോപി നായകനാകുന്ന ചിത്രമുള്‍പ്പടെ മൂന്ന് മലയാളചിത്രങ്ങള്‍ ഒരേ സമയം നിർമ്മിക്കും: കണ്ണന്‍ രവി

യുഎസിനും ഭരണകൂടത്തിനും ഇടയിലെ ജനകീയ പ്രക്ഷോഭം; ഇറാനില്‍ സംഭവിക്കുന്നത് എന്ത്?

യുഎഇ പ്രസിഡന്‍റ് ഇന്ത്യയിലേക്ക്

ബേസിലിന് ചെക്ക് വെക്കാൻ ടൊവിനോയുടെ 'ശ്രീക്കുട്ടൻ വെള്ളായണി'; ഹൈപ്പ് കയറ്റി 'അതിരടി' ക്യാരക്ടർ പോസ്റ്റർ

SCROLL FOR NEXT