Film News

'പത്താം വാർഷികത്തിൽ പുതിയ സിനിമകളുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്' ; ആന്റണി വർഗീസ് ചിത്രം ആരംഭിച്ചു

സിനിമ നിർമാണ രംഗത്ത് പത്ത് വർഷം പിന്നിടുന്ന വേളയിൽ പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ച് സോഫിയ പോളിൻ്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. ആർ ഡി എക്സ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമിക്കുന്ന ഏഴാമത്തെ ചിത്രം ഇന്ന് ആരംഭിച്ചു. ആന്റണി വർഗീസ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അജിത് മാമ്പള്ളിയാണ്. കടലിൻ്റെ പശ്ചാത്തലത്തിൽ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമ ആയി ആണ് ചിത്രം ഒരുങ്ങുന്നത്.

റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സാം സി എസ് ആണ്. ആർ ഡി എക്സിന് ശേഷം സാം സി എസ്സും വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റെർസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒക്ടോബർ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി പൂർത്തിയാകും. പ്രശസ്ത തമിഴ് സംവിധായകൻ എസ് എ പ്രഭാകരൻ, സലീൽ - രഞ്ജിത്ത് (ചതുർമുഖം), ഫാന്റം പ്രവീൺ (ഉദാഹരണം സുജാത), പ്രശോഭ് വിജയൻ (അന്വേഷണം) തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ളയാളാണ് അജിത് മാമ്പള്ളി.

ഛായാഗ്രഹണം - ജിതിൻ സ്റ്റാൻ സിലോസ്, എഡിറ്റിംഗ്‌ - ശീജിത്ത് സാരംഗ്, കലാസംവിധാനം - മനു ജഗത്, മേക്കപ്പ് - അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ - നിസ്സാർ അഹമ്മദ്, നിർമ്മാണ നിർവ്വഹണം - ജാവേദ് ചെമ്പ്.ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പി ആർ ഓ ശബരി.

ജാനെമൻ, പുറത്തിറങ്ങാനിരിക്കുന്ന മഞ്ഞുമൽ ബോയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്‌സ് നിർമിക്കുന്ന എട്ടാമത്തെ ചിത്രം. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഉടൻ പുറത്തുവിടും.

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

SCROLL FOR NEXT